Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിവാഹദിവസം വരൻ ഉൾപ്പടെ രണ്ട് പൊലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു

വിവാഹദിവസം വരൻ ഉൾപ്പടെ രണ്ട് പൊലീസ് ഓഫീസർമാർ കൊല്ലപ്പെട്ടു

പി.പി. ചെറിയാൻ

ന്യൂയോർക്ക്: ഞായറാഴ്ച വിവാഹിതനായ (മെയ് 20) നവ വരൻ ന്യൂയോർക്ക്പൊലീസ് ഓഫീസർ മൈക്കിൾ കൊളാഞ്ചലൊ (31), ജോൺ എം മാർട്ടിനസ് (39)എന്നിവർ ഞായറാഴ്ച രാത്രി 11.30 നുണ്ടായ കാറപകടത്തിൽ കൊല്ലപ്പെട്ടുഅൾസ്റ്റർ കൗണ്ടിയിലായിരുന്നു അപകടം.

മാർട്ടിനസ് ഓടിച്ചിരുന്ന 2018 മസറട്ടി കാർ നിയന്ത്രണം നഷ്ടപ്പെട്ടുറോഡിൽ നിന്നും തെന്നിമാറി സമീപത്തുള്ള മരത്തിൽ ഇടിച്ചു കീഴ്മേൽമറിയുകയായിരുന്ന കാറിൽ സഞ്ചരിച്ചിരുന്ന ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. മറ്റൊരു യുവാവ് കോഡി കലീന (28)യെ പരിക്കുകളോടെ
ആൽബനി മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു

കോഡി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നുവെന്നും, മരിച്ച രണ്ട് പേരും സീറ്റ്ബൽറ്റ് ഇട്ടിട്ടില്ലായിരുന്നു വെന്നും, നാൽപ്പത് മൈൽ വേഗതയിലുള്ളറോഡിൽ അമിത വേഗതയായിരിക്കാം അപകട കാരണമെന്നും പൊലീസിന്റെ പ്രഥമഅന്വേഷണം വ്യക്തമാക്കുന്നത്.വിവാഹ പാർട്ടിക്ക് ശേഷമാണ് മൂവരും കാറിൽയാത്രയായത്. മരിച്ച ഇരുവരും ലോങ്ങ് ഐലന്റിൽ നിന്നുള്ളവരാണ്. മൈക്കിളിൻ10 വര്ഷവും, മാർട്ടിനഡിന് 16 വർഷം സർവ്വീസുണ്ട്.

പത്തും, എട്ടും വയസ്സുള്ള രണ്ട് കുട്ടികുടെ പിതാവാണ്മാർട്ടിനഡ്. വിവാഹത്തിന് ശേഷം കോസ്റ്റ്റിക്കായിൽ ഹണിമൂൺആഘോഷിക്കാനായിരിക്കെയാണ് ആക്സ്മികമായ മരണം നവ വധുവിനെവിധവയാക്കിയത്.രണ്ട് പൊലീസ് ഓഫീസർമാരുടെ മരണം ന്യൂയോർക്ക് പൊലീസ്ഡിപ്പാർട്ട്മെന്റിലെ സഹ പ്രവർത്തകരേയും കുടുംബാംഗങ്ങളേയും
ദുഃഖത്തിലാഴ്‌ത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP