Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഇല്ലിനോയ്സിൽ വീടിന് തീപിടിച്ചു കുടുംബത്തിലെ 6 അംഗങ്ങൾ മരിച്ചു

ഇല്ലിനോയ്സിൽ വീടിന് തീപിടിച്ചു കുടുംബത്തിലെ 6 അംഗങ്ങൾ മരിച്ചു

പി.പി. ചെറിയാൻ

ഡിക്സൺ(ഇല്ലിനോയ്സ്): നോർത്ത് വെസ്റ്റേൺ ഇല്ലിയോസ്സ് ഡിക്സൺകൗണ്ടിയിൽ വീടിനു തീപിടിച്ചു മാതാപിതാക്കളും നാലു മക്കളും മരിച്ചതായിഒഗിൾ കൗണ്ടി ഷെരിഫ് ഓഫീസ് അറിയിച്ചു. എങ്ങനെയാണ് വീടിന് തീപിടിച്ചതെന്ന് പൊലീസ് അന്വേഷിച്ചുവരുന്നതായും പൊലീസ് പറഞ്ഞു.ഇന്ന് രാവിലെ(നവം.21 ചൊവ്വ) യാണ് ഇവർ താമസിച്ചിരുന്ന വീടിന് തീപിടിച്ചത്.

രാവിലെ വീട്ടിൽ നിന്നും 911 കോൾ പൊലീസിന് ലഭിച്ചു. മകൻ ഈതനാണ്ഫോൺ ചെയ്തത്. വീടിന്റെ ബേസ്മെന്റിൽ അകപ്പെട്ടിരിക്കയാണെന്നും പുകനിറഞ്ഞതുമൂലം ഒന്നും കാണാൻ കഴിയുന്നില്ലെന്നും ഈതൻ അറിയിച്ചു.

പൊലീസ് എത്തുന്നതിന് മുമ്പ് തന്നെ ഇരുനില വീട് പൂർണ്ണമായുംഅഗ്നിക്കിരയായിരുന്നു. തീ ആളിപടരുന്നതിനാൽ അഗ്നിശമനാംഗങ്ങൾക്ക്ഉള്ളിലേക്ക് പ്രവേശിക്കാനായില്ല. ഇതിനകം വീടിനകത്തുണ്ടായിരുന്ന 6 പേരുംപുക ശ്വസിച്ചു മരിച്ചതായി പിന്നീട് പൊലീസ് അറിയിച്ചു. ഒരാൾരണ്ടാംനിലയും നാലുപേർ ഒന്നാംനിലയിലും ഒരാൾ ബേസ്മെന്റിലുമായിരുന്നു
മരിച്ചുകിടന്നിരുന്നത്. മരിച്ചവരുടെ പേരു വിവരം പൊലീസ് പുറത്തുവിട്ടു.മാതാപിതാക്കളായ തിമോത്തി(39) മെലിസ തിമത്തി(39), മക്കളായ ഈതൻ(17),ലീആൻ(15), ഹെയലി(12), ഡയ്ലാൻ(15). തിമോത്തി എക്സിലോൺ ജതറേഷൻജീവനക്കാരനാണ്. മക്കൾ നാലുപേരും ജിക്സൺ പബ്ലിക്ക് സ്‌ക്കൂൾവിദ്യാർത്ഥികളാണ്. തീപിടിക്കുന്നതിനുള്ള കാരണം വ്യക്തമല്ല

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP