Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ടെന്നസിയിൽ വെടിവെയ്പ്: നാലു പേർ കൊല്ലപ്പെട്ടു, നാലു പേർക്ക് പരിക്ക്

ടെന്നസിയിൽ വെടിവെയ്പ്: നാലു പേർ കൊല്ലപ്പെട്ടു, നാലു പേർക്ക് പരിക്ക്

പി.പി. ചെറിയാൻ

ടെന്നസി: ഇന്ന് (ഏപ്രിൽ 22 ഞായർ) രാവിലെ ടെന്നസി വാഫിൽ ഹൗസിലുണ്ടായവെടിവെയ്പിൽ നാലു പേർ കൊല്ലപ്പെടുകയും, 4 പേർക്ക്പരിക്കേൽക്കുകയും ചെയ്തു.

വെടിവെയ്പിനുശേഷം രക്ഷപെട്ട പ്രതിയെന്നു സംശയിക്കുന്ന ഇല്ലിനോയിസിൽനിന്നുള്ള ട്രാവ്സ് റിൻകിങിനു (29) പൊലീസ് തെരച്ചിൽഊർജിതപ്പെടുത്തി.വെടിവെയ്പ് നടക്കുന്നതിനിടയിൽ അവിടെയുണ്ടായിരുന്ന ഒരാൾ പ്രതിയുമായിമൽപ്പിടുത്തം നടത്തി തോക്ക് പിടിച്ചുവാങ്ങിയതു കൊണ്ട് കൂടുതൽപേർക്ക് ജീവാപായം സംഭവിച്ചില്ല.

വെടിയേറ്റ നാലുപേരും ആശുപത്രിയിൽ വച്ചാണ് മരിച്ചത്. വെടിവെയ്പിനുപ്രതിയെ പ്രേരിപ്പിച്ചത് എന്താണെന്ന് അറിവായിട്ടില്ല. പ്രതിയെകണ്ടെത്തുന്നതിനു പൊലീസ് പൊതുജനങ്ങളുടെ സഹകരണം അഭ്യർത്ഥിച്ചിട്ടുണ്ട്.പ്രതിയുടെ ചിത്രവും പൊലീസ് പുറത്തുവിട്ടു. ഞായറാഴ്ച വൈകിയിട്ടും പ്രതിയെപിടികൂടാനായിട്ടില്ല. .വിളിക്കേണ്ട നമ്പർ: 615 862 8600

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP