Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

പെയ്ഡ് സിക്ക് ലീവ് പോളസി നിയമമാക്കി ടെക്സസിലെ ഓസ്റ്റിൻ സിറ്റി

പെയ്ഡ് സിക്ക് ലീവ് പോളസി നിയമമാക്കി ടെക്സസിലെ ഓസ്റ്റിൻ സിറ്റി

പി. പി. ചെറിയാൻ

ഓസ്റ്റിൻ: ഓസ്റ്റിൻ സിറ്റിയുടെ പരിധിയിൽ വരുന്ന എല്ലാസ്ഥാപനങ്ങളിലെയും ജീവനക്കാർക്ക് നിർബന്ധമായും പെയ്ഡ് സിക്ക് ലീവ്അനുവദിക്കണമെന്ന നിയമം ഓസ്റ്റിൻ സിറ്റി കൗൺസിൽ വോട്ടിനിട്ട്പാസ്സാക്കി. വോട്ടെടുപ്പിൽ 2 നെതിരെ 9 വോട്ടുകളോടെയാണ് സിറ്റികൗൺസിൽ ഓർഡിനൻസ് പാസ്സാക്കിയത്. ഇതോടെ പെയ്ഡ് സിക്ക് ലീവ് പോളസിആദ്യമായി ടെക്സ്സ് സംസ്ഥാനത്ത് നടപ്പാക്കുന്ന സിറ്റി എന്ന ബഹുമതിതലസ്ഥാന നഗരമായ ഓസ്റ്റിന് ലഭിച്ചു. ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക്500 ഡോളർ പിഴ ചുമത്തിയിട്ടുണ്ട്.

മുപ്പതു മണിക്കൂർ ജോലി ചെയ്യുവർക്കു 1 മണിക്കൂർ സിക്ക് ലീവ്ലഭിക്കും. ഇത് 64 മണിക്കൂർ വരെയാകാം എന്ന് നിയമം അനുശാസിക്കുന്നു.കുടുംബാംഗങ്ങളുടെ ആവശ്യത്തിന് ഈ സിക്ക് ലീവ് ഉപയോഗിക്കുകയോ, അതോഅടുത്തവർഷത്തേക്ക് നീട്ടിവയ്ക്കുകയോ ചെയ്യാവുന്നതാണ്.

ജോലി ചെയ്യുന്നവരുടെ ആരോഗ്യ സംരക്ഷണത്തിന് ഇത് സഹായകമാകുമെന്നാണ് ബില്ല്
അവതരിപ്പിച്ച കൗൺസിൽ മെമ്പർ ഗ്രോഗ് കെയ്സർ പറയുന്നത്.കൗൺസിലിലെ രണ്ടംഗങ്ങൾ ഇതിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു.ഓർഡിനൻസ് 2018 ഒക്ടോബർ ഒന്നു മുതൽ പ്രാബല്യത്തിൽ വരും

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP