Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുക്ക് കൗണ്ടി ജൂറി ഡ്യൂട്ടിക്ക് ഒബാമയും; അമേരിക്കൻ മുൻ പ്രസിഡന്റ് നവംബർ മാസം ഡ്യൂട്ടിക്ക് ഹാജരായേക്കും

കുക്ക് കൗണ്ടി ജൂറി ഡ്യൂട്ടിക്ക് ഒബാമയും; അമേരിക്കൻ മുൻ പ്രസിഡന്റ് നവംബർ മാസം ഡ്യൂട്ടിക്ക് ഹാജരായേക്കും

പി.പി. ചെറിയാൻ

ചിക്കാഗൊ: അമേരിക്കൻ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ ജൂറി ഡ്യൂട്ടിക്ക്ഹാജരാകണമെന്ന് നോട്ടീസ്.കുക്ക് കൗണ്ടി ജൂറി ഡ്യൂട്ടിക്ക് ഒബാമയെനിയോഗിച്ച വിവരം ഒക്ടോബർ 28 വെള്ളിയാഴ്ച കൊണ്ടി മീറ്റിങ് പങ്കെടുത്ത്പ്രസംഗിക്കുന്നതിനിടെ ചീഫ് ജഡ്ജ് തിമോത്തി ഇവാൻസാണ് വെളിപ്പെടുത്തിയത്.

ഷിക്കാഗൊ കെൻവുഡ് നെമ്പർഹുഡിൽ സ്വന്തമായി വീടുള്ള ഒബാമ നവംബറിൽ ജൂറി ഡ്യൂട്ടിക്ക് ഹാജരാകുമെന്നാണ് വിശ്വസിക്കുന്നത്.ഒബാമ ഡ്യൂട്ടിക്ക്ഹാജരാകുമ്പോൾ ഉണ്ടാകുവാനിടയുള്ള സുരക്ഷാ പ്രശ്‌നങ്ങൾ കണക്കിലെടുത്ത്ഹാജരാകേണ്ട കോർട്ടിനെ കുറിച്ചുള്ള വിവരങ്ങൾ രഹസ്യമാക്കിവെച്ചിരിക്കയാണ്.

അമേരിക്കയിലെ ഏതൊരു പൗരനേയും ജൂറി ഡ്യൂട്ടി നിയോഗിക്കുന്നതിനുള്ള അധികാരം കോടതികൾക്ക് ഭരണ ഘടനാ വിഭാവനം ചെയ്യുന്നു.ഓപ്‌റ വിൻഫ്രി, പ്രമുഖരാഷ്ട്രീയക്കാർ, ഗവർണർമാർ, മേയർമാർ തുടങ്ങി നിരവധി പേർജൂറി ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുണ്ട്.ജൂറി ഡ്യൂട്ടിക്ക്ഹാജരാകുമെന്നാണ് ഒബാമ അറിയിച്ചിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ
വെളിപ്പെടുത്തുവാൻ ഒബാമയുമായി അടുത്ത വൃത്തങ്ങൾ തയ്യാറായിട്ടില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP