Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബ്ലാക്ക് പാന്തറിന് 700 മില്യൺ ഡോളറിന്റെ റിക്കാർഡ് കളക്ഷൻ

ബ്ലാക്ക് പാന്തറിന് 700 മില്യൺ ഡോളറിന്റെ റിക്കാർഡ് കളക്ഷൻ

പി പി ചെറിയാൻ

ന്യൂയോർക്ക് :ഡിസ്നി മാർവൽ സ്റ്റുഡിയോസ് 'ബ്ലാക്ക് പാന്തർ' ഈ വാരാന്ത്യത്തോടെ 700 മില്യൺ ഡോളറിന്റെ റിക്കാർഡ് കളക്ഷൻ പൂർത്തീകരിക്കുന്ന അമേരിക്കയുടെ മൂന്നാമത്തെ ബോക്സോഫീസ് ചിത്രമായി ചരിത്രത്തിൽ സ്ഥാനം പിടിച്ചു.

സ്റ്റാർ വാർസ് ദി ഫോഴ്സ് എവേക്കേഴ്സ്, അവഞ്ചേഴ്സ്; ഇൻഫിനിറ്റി വാർ എന്നീ രണ്ട് ചിത്രങ്ങളാണ് 1 ഉം 2 ഉം സ്ഥാനത്ത് നിൽക്കുന്നത്.

'ബ്ലാക്ക് പാന്തർ' പ്രദർശനം ആരംഭിച്ച് 31 ദിവസങ്ങൾക്കുള്ളിൽ 605.4 മില്യൺ ഡോളറാണ് കളക്റ്റ് ചെയ്തത്. അവഞ്ചേഴ്സ് (623.4 മില്യൺ), സ്റ്റാർ വാർസ് (619.8 മില്യൺ) ഡോളറും കളക്റ്റ് ചെയ്തു.

മാർവൽ കോമിക്ക്സിനെ അടിസ്ഥാനമാക്കി അതേ പേരിൽ 2018 ൽ ഇറങ്ങിയ അമേരിക്കൻ സൂപ്പർഹീറോ ഫിലിം റയൻ കുഗൽാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചാട്വിക് ബോസ്മാൻ, മൈക്കിൾ ബിജോർഡൻ, മാർട്ടിൻ ഫ്രീമാൻ തുടങ്ങിയ പ്രമുഖ താരങ്ങൾ അണി നിരക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് കെവിൻ ഫീജാണ് 2018 ജനുവരി 29 ന് റിലീസി ചെയ്ത ചിത്രം വാൾട്ട്ഡിസ്നി സ്റ്റുഡിയോസാണ് വിതരണം ചെയ്തിരിക്കുന്നത് 134 മിനിട്ട് ദൈർഘ്യമുള്ള ചിത്രനിർമ്മാണത്തിന് 200210 മില്യണായിരുന്നു ബജറ്റ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP