Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോർഡർ പോളിസി കർശനമായി നടപ്പാക്കി തുടങ്ങി; ഒറിഗൺ ഫെഡറൽ പ്രസിണിൽ ഉള്ളത് ഇന്ത്യൻ വംശജരായ 56 കുട്ടികൾ

ബോർഡർ പോളിസി കർശനമായി നടപ്പാക്കി തുടങ്ങി; ഒറിഗൺ ഫെഡറൽ പ്രസിണിൽ ഉള്ളത് ഇന്ത്യൻ വംശജരായ 56 കുട്ടികൾ

പി.പി. ചെറിയാൻ

ഒറിഗൺ: പ്രസിഡന്റ് ഡൊണാൾഡ് ട്രംമ്പിന്റെ ബോർഡർ പോളിസി കർശനമായിനടപ്പാക്കി തുടങ്ങിയതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അനധികൃതമായികുടിയേറിയ മാതാപിതാക്കളിൽ നിന്നും കുട്ടികളെ വേർപ്പെടുത്തിഡിറ്റൻഷൻ സെന്ററുകളിലും, ഫെഡറൽ ജയിലുകളിലുംപാർപ്പിച്ചിരിക്കുന്നതിൽ പ്രതിഷേധിച്ച് രാജ്യത്താകമാനം വൻ തോതിൽ പ്രകടനങ്ങളും, ഗവണ്മെണ്ടിനെതിരായ വിമർശനങ്ങളും ഉയരുന്നു.

ഒറിഗണിൽ മാത്രം 123 കുട്ടികളെ മാറ്റിപാർപ്പിച്ചതിൽ 56 പേർഇന്ത്യൻ വംശജരാണ്. ഇവരിൽ പ്രധാനമായും സിക്ക്, ക്രിസ്ത്യൻവിഭാഗത്തിലുള്ളവരാണെന്ന് ഒറിഗനിയൻ പത്രം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.മത പീഡനങ്ങളെ തുടർന്ന് രാഷ്ട്രീയാഭയം നേടിയവരുടെ കുട്ടികളും ഇതിൽ
ഉൾപ്പെടുന്നു.പ്രസിദ്ധീകരിച്ച 2014 ലെ കണക്കുവെച്ച് നോക്കുമ്പോൾരാജ്യത്തെ നിയമ വിരുദ്ധ കുടിയേറ്റക്കാരിൽ ഇന്ത്യൻ വംശജരുടെ എണ്ണംക്രമാതീതമായി വർദ്ധിച്ചു.

അര മില്യൺ ഇന്ത്യക്കാരാണ് ഇങ്ങനെ ഇവിടെ എത്തിയിരിക്കുന്നത്.കഴിഞ്ഞവർഷം 460 ഇന്ത്യക്കാരേയും ഈ വർഷം ഇതുവരെ 33 പേരേയും ഇന്ത്യയിലേക്ക്തിരിച്ചയച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP