Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ആദ്യദിനം സ്‌ക്കൂളിലെത്തിയ വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു; ഒഹയോയിൽ മരണം വിളിച്ചത് പതിമൂന്നു വയസുകാരനെ

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ആദ്യദിനം സ്‌ക്കൂളിലെത്തിയ  വിദ്യാർത്ഥി കുഴഞ്ഞുവീണു മരിച്ചു; ഒഹയോയിൽ മരണം വിളിച്ചത് പതിമൂന്നു വയസുകാരനെ

പി.പി. ചെറിയാൻ

ഗോഷൻ(ഒഹായൊ): ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് ശേഷം ആദ്യദിനംസ്‌ക്കൂളിലെത്തിയ പതിമൂന്നുക്കാരൻ കുഴഞ്ഞു വീണു മരിച്ചു. ഓഗസ്റ്റ് 17വ്യാഴാഴ്ചയായിരുന്നു സംഭവം.

ജനിച്ചു ദിവസങ്ങൾക്കുള്ളിൽ ഹൃദയത്തിന്റെ ഇടത്തുഭാഗത്ത് തകരാർകണ്ടെത്തിയ പെയ്ടൺ അഞ്ചാമത്തെ ജന്മദിനത്തിന് മുമ്പു തന്നെ ഹൃദയംതുറന്ന് മൂന്ന് ശസ്ത്രക്രിയകൾക്കു വിധേയമായതായി പിതാവ് പറഞ്ഞു.ആരോഗ്യനില വഷളായതിനെ തുടർന്ന് മാർച്ചുമാസത്തിലാണ് ഹൃദയംമാറ്റിവെക്കൽ വിജയകരമായി പൂർത്തീകരിച്ചു.

വ്യാഴാഴ്ച സ്‌ക്കൂളിൽ പോകുമ്പോൾ ഉല്ലാസവാനായിരുന്ന പെയ്ടനെന്ന് പിതാവ്പറഞ്ഞു. സിൻസി യാറ്റിയിൽ നിന്നും മുപ്പത്തിഒന്ന് മൈൽ ദൂരത്തിൽഗോഷനിലാണ് ഇവർ താമസിച്ചിരുന്നത്. ആദ്യദിനം സ്‌ക്കൂളിൽ പോകുന്നതിനുമുമ്പു പുഞ്ചിരിച്ചു കൊണ്ടു നിൽക്കുന്ന പെയ്ടന്റെ ചിത്രംമാധ്യമങ്ങൾക്ക് നൽകി.

സ്‌ക്കൂളിലെത്തിയ വിദ്യാർത്ഥിക്ക് തളർച്ച അനുഭവപ്പെട്ട ഉടനെഅടിയന്തിരമായി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല. പുതിയതായി വച്ചു പിടിപ്പിച്ച ഹൃദയം ശരീരംതിരസ്‌ക്കരിച്ചതായിരിക്കാം മരണകാരണമെന്ന് കരുതപ്പെടുന്നു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP