Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പുത്തൻ ഹൃദയവുമായി 3 വയസ്സുകാരി പുത്തൻ ജീവിതത്തിലേക്ക് ; പിഞ്ചു കുരുന്ന് ജീവിതത്തിന് തിളക്കമേകാൻ സഹായഹസ്തമൊരുക്കിയത് സുഹൃത്തുക്കളും കുടുംബാംഗങ്ങളും

പുത്തൻ ഹൃദയവുമായി 3 വയസ്സുകാരി പുത്തൻ ജീവിതത്തിലേക്ക് ; പിഞ്ചു കുരുന്ന് ജീവിതത്തിന് തിളക്കമേകാൻ സഹായഹസ്തമൊരുക്കിയത് സുഹൃത്തുക്കളും കുടുംബാംഗങ്ങളും

പി.പി. ചെറിയാൻ

എൽക്കഗ്രോവ് (കലിഫോർണിയ): മറിയക്ക് മൂന്ന് വയസ് പ്രായം. ജനിച്ചുഒമ്പതുമാസ മാകുമ്പോഴേക്കും ഹൃദയത്തിന് മാരക രോഗമാണെന്ന് കുടുംബാംഗങ്ങൾതിരിച്ചറിഞ്ഞിരുന്നു. പരിശോധനയിൽ റസ്ട്രക്റ്റീവ് കാർഡിയോ പതി എന്നരോഗമാണെന്ന് ഡോക്ടർമാർ വിധിയെഴുതിയതോടെ ഭാവി പ്രതീക്ഷകൾഅസ്തമിച്ചു.

രോഗത്തിന് ഒറ്റൊരു ചികിത്സ മാത്രമേ ഉള്ളൂ പുത്തൻ ഹൃദയം വച്ചുപിടിപ്പിക്കുക. മൂന്നുവർഷമായി നീണ്ട കാത്തിരിപ്പിന് അവസാനം കുറിച്ചത്കഴിഞ്ഞ ദിവസം ലൂസില്ല പാക്കാർഡ് ചിൽഡ്രൻസ് ഹോസ്പിറ്റലിൽ നിന്നുംഡോക്ടർരുടെ ഫോൺ കോൾ ലഭിച്ചതോ ടെയാണ്. ഒരു നിമിഷം പോലും വൈകിക്കാതെമറിയയേയും കൂട്ടി മാതാപിതാക്കളായ ലിസയും മാർട്ടിനും ആശുപത്രിയിലേക്ക്കുതിച്ചു.

ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് സ്വന്തം പോക്കറ്റിൽ നിന്നും500,000 ഡോളർ ചിലവഴിക്കാനുള്ള സാമ്പാദ്യമൊന്നുംമാതാപിതാക്കൾ ക്കില്ലായിരുന്നു. എന്നാൽ ഇവരുടെ ആവശ്യം അറിഞ്ഞുസുഹത്തുക്കളും കുടുംബാംഗങ്ങളും നിർലോഭമായ സഹായ സഹകരണം നൽകി.

ജനുവരി 15 തിങ്കളാഴ്ച മറിയായുടെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയവിജയകരമായി പൂർത്തീകരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ചില ദിവസങ്ങൾകൂടി മയക്കി കിടത്തേണ്ടി വരുമെന്നും അതിനശേഷം പൂർണ്ണ ആരോഗ്യംവീണ്ടെടുക്കാമെന്നും ഡോക്ടർമാർപറഞ്ഞു. മാതാപിതാക്കളോടൊപ്പം മറിയയെസ്‌നേഹിക്കുന്നവരും കുട്ടിയുടെ ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനായിഉള്ളുരുകി പ്രാർത്ഥിക്കുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP