Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചെൽസി മാനിങ്ങ് യു എസ് സെനറ്റിലേക്ക് മത്സരിക്കുന്നു

ചെൽസി മാനിങ്ങ് യു എസ് സെനറ്റിലേക്ക് മത്സരിക്കുന്നു

പി പി ചെറിയാൻ

മേരിലാന്റ്: 2018 മേരിലാന്റ് സെനറ്റ് സീറ്റിൽ ഡമോക്രാറ്റിക്ക്സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനുള്ള തീരുമാനം ചെൽസിയമാനിങ്ങ്ജനുവരി 13 ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിച്ചു.ഫെഡറൽ ഇലക്ഷൻ കമ്മീഷൻ മുമ്പാകെ സ്ഥാനാർത്ഥിത്വത്തിനാവശ്യമായ രേഖകൾ സമർപ്പിച്ചതായും ഇവർ അറിയിച്ചു.

മുൻ ആർമി ഇന്റലിജൻസ് അനലിസ്റ്റ് ആയിരുന്നചെൽസിയായെ വിക്കിലിക്ക്സിന് ക്ലാസിഫൈഡ് രേഖകൾ ചോർത്തി നൽകി എന്നകുറ്റത്തിന് 2010 ൽ അറസ്റ്റ് ചെയ്തു. തുടർന്ന് 35 വർഷത്തെ തടവ്
വിധിച്ചു, ശിക്ഷ അനുഭവിച്ചുവരുന്നതിനിടെ, കഴിഞ്ഞ വർഷം ഒബാമ ഭരണത്തിൽനിന്നും ഇറങ്ങുന്നതിന് മുമ്പ് മാപ്പ് നൽകി മോചിപ്പിച്ചിരുന്നു.

ജയിൽ പോകുന്നതിന് മുമ്പ് ബ്രാഡ്ലി മാനിങ്ങ് എന്ന പേരിൽഅറിയപ്പെട്ടിരുന്ന ഇവർ ട്രാൻസ് ജെന്റർ ആയിമാറി ചെൽസിയ എന്ന പേർസ്വീകരിക്കുകയായിരുന്നു.ഒക്കലഹോമയിൽ ജനിച്ച ഇവർ ഇപ്പോൾ മേരിലാന്റിലെ രജിസ്ട്രേഡ്‌വോട്ടറാണ്. കഴിഞ്ഞ രണ്ട് ടേമുകളായി ഡമോക്രാറ്റിക് പ്രതിനിധിയായി വിജയിച്ചബെൽ കാർഡിനെയാണ് ഇവർക്ക്‌ ്രൈപമറിയിൽ നേരിടാനുള്ളത് സെനറ്റ്തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ഇവർക്ക് അയോഗ്യത ഇല്ലെന്നാണ് നിയമവകുപ്പ് വ്യക്തമാക്കിയിരിക്കുന്നത്

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP