Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഷെൽട്ടർ തകർന്നുവീണ് ചലനശക്തി നഷ്ടപ്പെട്ട നർത്തകിക്ക് ഷിക്കാഗൊ സിറ്റി 115 മില്യൻ നഷ്ടപരിഹാരം നൽകി

ഷെൽട്ടർ തകർന്നുവീണ് ചലനശക്തി നഷ്ടപ്പെട്ട നർത്തകിക്ക് ഷിക്കാഗൊ സിറ്റി 115 മില്യൻ നഷ്ടപരിഹാരം നൽകി

പി.പി. ചെറിയാൻ

ഷിക്കാഗൊ: ഒഹെയർ എയർപോർട്ടിലെ ഷെൽട്ടർ തകർന്നു വീണു അരക്കു താഴെ ചലനശക്തി നഷ്ടപ്പെട്ട യുവ നർത്തകിക്ക് 115 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകുന്നതിന് ധാരണയായതായി യുവതിയുടെ അറ്റോർണി ജനുവരി 16ന് ചൊവ്വാഴ്ച അറിയിച്ചു.

സംസ്ഥാനത്ത് ഇത്തരത്തിലുള്ള ഒരു കേസ്സിൽ ആദ്യമായാണ് ഇത്രയും വലിയൊരു തുക നഷ്ടപരിഹാരമായി നൽകുന്നതെന്നും അറ്റോർണി പറഞ്ഞു. ടയർനി ഡാർഡന് (Tierney Dardew) സംഭവിച്ച പരിക്കിന് സിറ്റിയാണ് ഉത്തരവാദിയെന്ന് കഴിഞ്ഞ ആഗസ്റ്റിൽ ജൂറി വിധിച്ചിരുന്നു.

26 വയസ്സു മാത്രം പ്രായമുള്ള ഡാർഡന്റെ തുടർ ജീവിതത്തിന് ആവശ്യമായ ചികിത്സയും മറ്റു സൗകര്യങ്ങളും നിറവേറ്റുന്നതിന് ഈ തുക പര്യാപ്തമാകുമെന്നാണ് അറ്റോർണി പാട്രിക്ക് സാൽവി പറഞ്ഞത്. ഒഹെയർ എയർപോർട്ടിന്റെ രണ്ടാം ടെർമിനൽ വഴിയിൽ യാത്രക്കാർക്കുള്ള ഷെൽട്ടറിൽ ഡാർഡനും, മാതാവും, സഹോദരിയുമായി നിൽക്കുമ്പോൾ ഷെൽട്ടർ തകർന്നു വീണ് നട്ടെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും, അരക്കു താഴെ ചലനശക്തി നഷ്ടപ്പെടുകയുമായിരുന്നു.

ഷിക്കാഗോ സിറ്റി ഇത്തരത്തിൽ അപകടത്തിൽപെടുന്നവർക്കായി 500 മില്യൺ ഡോളറിന്റെ ഇൻഷ്വറൻസ് എടുത്തിരുന്നു. ഡാൻസ് വിദ്യാർത്ഥിയായിരുന്ന ഡാർഡന് (21) സിറ്റിയുടെ 115 മില്യൺ ഡോളറും, ഇൻഷ്വറൻസ് തുകയും ഉൾപ്പെടെ 148 മില്യൺ ഡോളറാണ് ലഭിക്കുക.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP