Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മഞ്ഞക്കുടയും ബലൂണുകളും ഉയർത്തിപ്പിടിച്ച് ഗർഭഛിദ്രത്തിനെതിരേ അണിനിരക്കാനെത്തിയത് ആയിരങ്ങൾ; ഷിക്കാഗോയിൽ മാർച്ച് ഫോർ ലൈഫ് ശ്രദ്ധ നേടിയതിങ്ങനെ

മഞ്ഞക്കുടയും ബലൂണുകളും ഉയർത്തിപ്പിടിച്ച് ഗർഭഛിദ്രത്തിനെതിരേ അണിനിരക്കാനെത്തിയത് ആയിരങ്ങൾ; ഷിക്കാഗോയിൽ മാർച്ച് ഫോർ ലൈഫ് ശ്രദ്ധ നേടിയതിങ്ങനെ

പി.പി. ചെറിയാൻ

ഷിക്കാഗോ: കൊടും തണുപ്പിനെ പോലും അവഗണിച്ചു ഷിക്കാഗോ തെരുവീഥി യിലൂടെആയിരങ്ങൾ പങ്കെടുത്ത 'മാർച്ച് ഫോർ ലൈഫ്' പ്രത്യേകശ്രദ്ധയാകർഷിച്ചു. മഞ്ഞക്കുടയും ബലൂണുകളും മാർച്ചിൽ പങ്കെടുത്തവർഉയർത്തിപ്പിടിച്ചിരുന്നു.

ഗർഭഛിദ്രത്തിനെതിരേ മിഡ്വെസ്റ്റിൽ അടുത്ത കാലങ്ങളിൽ നടന്നതിൽഏറ്റവും വലിയതായിരുന്നു ജനുവരി 14 ഞായറാഴ്ച നടന്ന പടുകൂറ്റൻ മാർച്ച്.മുൻ പ്ലാൻഡ് പാരന്റ്ഹുഡ് ഡയറക്ടർ റമോണ ട്രിവേനോ മാർച്ചിന്നേതൃത്വം നൽകി.ഷിക്കാഗോ ആർച്ച്ബിഷപ്പ്, യുഎസ് കോൺഗ്രസ് അംഗങ്ങൾ,ഇല്ലിനോയ് നിയമസഭാംഗങ്ങൾ തുടങ്ങിയ പ്രമുഖർ റാലിയെ അഭിസംബോധനചെയ്തു.ഗർഭഛിദ്രം അവസാനിപ്പിക്കണമെന്നും ജീവൻ നിലനിർത്തുന്നതിന്
പരമാവധി ശ്രമിക്കണമെന്നും മാർച്ചിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

ജീവനെ സ്‌നേഹിക്കുക, ജീവിക്കുവാൻ അനുവദിക്കുക തുടങ്ങിയമുദ്രാവാക്യങ്ങൾ റാലിയിൽ പങ്കെടുത്തവർ ആവേശത്തോടെ വിളിച്ചുപറഞ്ഞിരുന്നു.യുവജനങ്ങളുടെ സഹകരണത്തിൽ എനിക്കു മതിപ്പു തോന്നുന്നു,കാർഡിനാൽ ബ്ലാസി കുപ്പിച്ചു പറഞ്ഞു. കാത്തലിക്, ലൂതറൻസ്,
ഇവാഞ്ചലിക്കൽസ് തുടങ്ങിയ മതവിഭാഗങ്ങളിൽ ഉൾപ്പെട്ടവർ മാർച്ചിൽപങ്കെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP