Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വിദ്യാലയങ്ങളിൽ നിന്നും എലികളെ തുരത്താൻ ന്യൂയോർക്ക് സിറ്റി വകയിരുത്തിയത് നാല് മില്യൺ ഡോളർ

വിദ്യാലയങ്ങളിൽ നിന്നും എലികളെ തുരത്താൻ ന്യൂയോർക്ക് സിറ്റി വകയിരുത്തിയത് നാല് മില്യൺ ഡോളർ

പി. പി. ചെറിയാൻ

ന്യൂയോർക്ക്: മൻഹാട്ടൻ, ബ്രൂക്ക് ലിൻ, ബ്രോൺസ് തുടങ്ങിയസ്ഥലങ്ങളിലുള്ള 133 പബ്ലിക് സ്‌കൂളുകളിൽ എലിശല്യം വർദ്ധിച്ചസാഹചര്യത്തിൽ ഇവയെ തുരത്തുന്നതിന് നാല് മില്യൺ ഡോളർവകയിരുത്തിയതായി ഡി. ബ്ലാസിയൊ അഡ്‌മിനിസ്ട്രേഷൻ അറിയിച്ചു.

ഈവർഷാരംഭത്തിൽ ലോവർ ഈസ്റ്റ് സൈഡ്, ഈസ്റ്റ് വില്ലേജ്, മൻഹാട്ടൻചൈൻ ടൗൺ തുടങ്ങിയ സ്ഥലങ്ങളിൽ സ്ഥിതി ചെയ്യുന്ന വിദ്യാലയങ്ങളിലെക്ലാസ് മുറികളിൽ നിന്നും കാഫ്റ്റീരിയകളി ൽ നിന്നും എലിശല്യം 70 ശതമാനംഒഴിവാക്കുന്നതിന് 32 മില്യൺ ഡോളറിന്റെ പദ്ധതിയാണ് ആസൂത്രണംചെയ്തിരുന്നത്.

എലികൾക്ക് സ്വാദിഷ്ടമായ ആഹാരപദാർഥങ്ങൾ ട്രാഷ് സ്റ്റോറേജുകളിൽനിന്നും, ട്രാഷ് ബാഗുകളിൽ നിന്നും ലഭിക്കാതിരിക്കുന്നതിന് വിപുലമായആധുനിക സൗകര്യങ്ങൾ ഉപയോഗിച്ചു ഇവയെല്ലാം നീക്കം ചെയ്യുക എന്നതാണ്‌സിറ്റിയുടെ ഉത്തരവാദിത്വമെന്ന് ഡി ബ്ലാസിയൊയെ ഉദ്ധരിച്ച് ഒലിവിയ പറഞ്ഞു.

പുതിയതായി 16,188 ട്രാഷ്‌കാനകൾ സ്‌കൂൾ പരിസരത്ത് സ്ഥാപിക്കുന്നതിന്നടപടികൾ സ്വീകരിച്ചിട്ടുണ്ട്. പുതിയ സ്‌കൂൾ കെട്ടിടങ്ങൾനിർമ്മിക്കുമ്പോൾ എലികളെ അകറ്റി നിർത്തുന്നതിനുള്ള ഗൈഡ് ലൈൻസ്‌കാര്യക്ഷമമായി നടപ്പാക്കുന്നതിനും സിറ്റി നിർദ്ദേശം നൽകും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP