Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാളസ് ക്ലോക്ക് ബോയ് കേസ് കോടതി ഡിസ്മിസ് ചെയ്തു

ഡാളസ് ക്ലോക്ക് ബോയ് കേസ് കോടതി ഡിസ്മിസ് ചെയ്തു

പി. പി. ചെറിയാൻ

വഷിങ്ടൺ: ക്ലാസ്‌റൂമിലേക്ക് സ്വയം നിർമ്മിച്ച ക്ലോക്ക് കൊണ്ടുവന്നത് ബോംബാണെന്ന് തെറ്റിധരിച്ച് അഹമ്മദ് മുഹമ്മദ് എന്ന പതിനാലുകാരൻ വിദ്യാർത്ഥിയെ സ്‌കൂളിൽ നിന്നും അറസ്റ്റ് ചെയ്യുന്നതിനും മണിക്കൂറുകളോളം തടഞ്ഞുവയ്ക്കുന്നതിനും ഇടയായ സംഭവത്തിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ടു സമർപ്പിച്ചിരുന്ന ലൊസ്യൂട്ട് മെയ് 18 ഫെഡറൽ ജഡ്ജി സാംലിഡൻസി മതിയായ തെളിവുകൾ ഹാജരാക്കുവാൻ കഴിഞ്ഞില്ല എന്ന കാരണം ചൂണ്ടികാട്ടി തള്ളി. ഡിസ്‌ക്രിമിനേഷൻ നടന്നതായി കരുതുന്നില്ലെന്നും കോടതി ചൂണ്ടികാട്ടി. ടെക്‌സസ്സിലെ ഡാളസ് ഇർവിങ് സ്‌കൂളിൽ 2015 സെപ്റ്റംബറിലായിരുന്നു സംഭവം.

ലോകമാധ്യമ ശ്രദ്ധ നേടിയെടുത്ത ഈ സംഭവം മുസ്ലിം മത വികാരത്തെ വ്രണപ്പെടുത്തിയതായും, ഡിസ്‌ക്രിമിനേഷൻ നടന്നതായും ചൂണ്ടികാട്ടി വിദ്യാർത്ഥിയുടെ മാതാപിതാക്കളാണ് ലൊസ്യൂട്ട് ഫയൽ ചെയ്തിരുന്നത്. അഹമ്മദ് മുഹമ്മദിന്റെ ജീവിതത്തിൽ ഉണ്ടായ മറക്കാനാവാത്ത ഈ സംഭാവത്തിൽ പ്രസിഡന്റ് ഒബാമ വിദ്യാർത്ഥിയെ വൈറ്റ് ഹൗസിൽ വിളിച്ചുവരുത്തി സമന്വയിപ്പിച്ചിരുന്നു. വിധിക്കെതിരെ അപ്പീൽ കൊടുക്കുന്നകാര്യം അറ്റോർണിയുമായി ആലോചിച്ച് തീരുമാനിക്കുമെന്നും കുടുംബാംഗങ്ങൾ അറിയിച്ചു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP