Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202406Monday

ഇന്ത്യൻ കോൺസുലാർ ക്യാംപ് സ്റ്റാഫ്ഫോർഡ് സ്വാമിശരണം ടെംപിളിൽ ഇന്ന്

ഇന്ത്യൻ കോൺസുലാർ ക്യാംപ് സ്റ്റാഫ്ഫോർഡ് സ്വാമിശരണം ടെംപിളിൽ ഇന്ന്

പി.പി. ചെറിയാൻ

ഹൂസ്റ്റൺ :കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (ഹൂസ്റ്റൺ) ,ജനുവരി 13ശനിയാഴ്ച സ്റ്റാഫ്ഫോർഡ് ബി എ പി സ് സ്വാമിശരണം ടെംപിളിൽ ഏകദിനകോൺസുലർ ക്യാംപ് സംഘടിപ്പിക്കുന്നു. രാവിലെ 10 മുതൽ വൈകിട്ട് 3വരെയാണ് ക്യാംപ് നടക്കുന്നത്.

യുഎസ് പാസ്‌പോർട്ട് കൈവശം ഉള്ളവർ ഒസിഐ കാർഡും, വിസ, റിണൻസിയേഷൻഓഫ് ഇന്ത്യൻ നാഷണാലിറ്റി തുടങ്ങിയ അപേക്ഷകൾ പൂരിപ്പിച്ചു ആവശ്യമായരേഖകൾ സഹിതം ക്യാമ്പിൽ വരികയാണെങ്കിൽ ഓഫീസർമാർ പരിശോധിച്ചുസാക്ഷ്യപ്പെടുത്തിയതിനുശേഷം ഹൂസ്റ്റണിലുള്ള സികെജിഎസ് ഓഫീസിലേക്ക് അയച്ചുകൊടുക്കാവുന്നതാണ്.

ഏകദിന വിസ ക്യാമ്പിൽ ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കൽ, പുതിയതായിഅപേക്ഷിക്കുന്നവർ പൂരിപ്പിച്ച അപേക്ഷകളുമായി എത്തിയാൽ പരിശോധിച്ചുസാക്ഷ്യപ്പെടുത്തി നൽകുമെന്നും അധികൃതരുടെ അറിയിപ്പിൽപറയുന്നു.കൂടുതൽ വിവരങ്ങൾക്ക് : 713 626 2148

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP