Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മൊണ്ടാന, ഉട്ടാ, കൊളറാഡോ, കാലിഫോർണിയ, മിസൗറി, വിർജീനയ, വാഷിങ്ടൺ എന്നിവിടങ്ങളിൽ വ്യാപകമായ ഇ-കോളിയുടെ ഉറവിടം കോസ്റ്റ്‌കോ ചിക്കൻ; അണുബാധയുള്ള ഉത്പന്നം പിൻവലിച്ച് കോസ്റ്റ്‌കോ

മൊണ്ടാന, ഉട്ടാ, കൊളറാഡോ, കാലിഫോർണിയ, മിസൗറി, വിർജീനയ, വാഷിങ്ടൺ എന്നിവിടങ്ങളിൽ വ്യാപകമായ ഇ-കോളിയുടെ ഉറവിടം കോസ്റ്റ്‌കോ ചിക്കൻ; അണുബാധയുള്ള ഉത്പന്നം പിൻവലിച്ച് കോസ്റ്റ്‌കോ

വാഷിങ്ടൺ: അടുത്തിടെ ഏഴുസംസ്ഥാനങ്ങളിൽ വ്യാപകമായ ഇ-കോളി അണുബാധയുടെ ഉറവിടം കോസ്റ്റ്‌കോ ഔട്ട്‌ലെറ്റാണെന്നു കണ്ടെത്തി. കോസ്റ്റ്‌കോയുടെ റോട്ടിസെറി ചിക്കൻ സാലഡിൽ നിന്നാണ് ഇ-കോളി പടർന്നതെന്നാണ് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ (സിഡിസി) കണ്ടെത്തി.

ഏഴു സംസ്ഥാനങ്ങളിലായി 19 പേർക്കാണ് ഇ-കോളി ബാധ കണ്ടെത്തിയിട്ടുള്ളത്. അതേസമയം ചിക്കൻ സാലഡിലെ ഏതു ഘടകമാണ് ഇ-കോളി ബാധയ്ക്കു കാരണമായിട്ടുള്ളതെന്ന് കണ്ടെത്തിയിട്ടില്ല. ചിക്കൻ സാലഡുകൾ ഇ-കോളി പരത്തുവെന്ന് കണ്ടെത്തിയതിനെ തുടർന്ന് നവംബർ 20നു തന്നെ കോസ്റ്റ്‌കോ ഇതിന്റെ വിപണനം നിർത്തി വച്ചിരുന്നു.

മൊണ്ടാന, ഉട്ടാ, കൊളറാഡോ, കാലിഫോർണിയ, മിസൗറി, വിർജീനയ, വാഷിങ്ടൺ തുടങ്ങിയ സ്ഥലങ്ങളിലാണ് ഇ-കോളി പടർന്നതായി കണ്ടെത്തിയിട്ടുള്ളത്. അഞ്ചു പേർ രോഗം ബാധിച്ച് ആശുപത്രിയിലാണ്. ഇതിൽ രണ്ടു പേരുടെ വൃക്കകളുടെ പ്രവർത്തനം തകരാറിലാകുകയും ചെയ്തിട്ടുണ്ട്.

മാരകമായ ഇ-കോളി ബാധിക്കുന്നത് മനുഷ്യ ജീവനു തന്നെ ഭീഷണി ഉയർത്തുമെന്നാണ് സിഡിസി അറിയിക്കുന്നത്. മെക്‌സിക്കൻ ഫാസ്റ്റ് ഫുഡ് ചെയ്തിനായ ചിപ്പോട്ടിലിന്റെ വാഷിങ്ടൺ, ഒറിഗോൺ, കാലിഫോർണിയ, ഒഹിയോ, ന്യൂയോർക്ക്, മിന്നെസോട്ട എന്നിവിടങ്ങളിലെ ഔട്ട്‌ലെറ്റുകളിൽ നിന്നും വിതരണം ചെയ്ത ഭക്ഷണത്തിലും ഇ-കോളിയുടെ സാന്നിധ്യം ആരോഗ്യവകുപ്പ് അധികൃതർ ഈ മാസം ആദ്യം കണ്ടെത്തിയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP