Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കത്വവ, ഉന്നാവ: കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രതിഷേധം രേഖപ്പെടുത്തി

കത്വവ, ഉന്നാവ: കേരള അസോസിയേഷൻ ഓഫ് ഡാളസ് പ്രതിഷേധം രേഖപ്പെടുത്തി

ഡാളസ് : ജമ്മു കശ്മീരിലെ കത്വവയിൽ എട്ടുവയസ്സുകാരി ആസിഫയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തുകൊന്ന സംഭവത്തിലുo, ഉന്നാവയിൽ യുവതിയെ ഒരു എംഎൽഎ ബലാത്സംഗം ചെയ്തതിലും കസ്റ്റഡിയിലിരിക്കെ ഇരയുടെ അച്ഛൻ മരിച്ച സംഭവത്തിലും കേരള അസോസിയേഷൻ ഓഫ് ഡാളസ് ദുഃഖവും പ്രതിഷേധം രേഖപ്പെടുത്തുകയുണ്ടായി. പ്രസിഡന്റ് റോയി കൊടുവത്ത് സെക്രട്ടറി ഡാനിയേൽ കുന്നേൽ എന്നിവർ സംയുക്തമായി അറിയിക്കുകയായിരുന്നു. ഇത്തരം സംഭവങ്ങൾ ഹൃദയഭേദകവും ലജ്ജാകരവുമാണ്.

ഇരകൾക്കും ബന്ധുക്കൾക്കും നീതി ലഭിക്കുമെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. കുട്ടികളുടെയുടെയും സ്ത്രീകളുടെയും സുരക്ഷ ഇന്ത്യ രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. രാജ്യത്ത് എല്ലാ വിഭാഗക്കാർക്കും നീതി ലഭിക്കുന്നുണ്ടെന്ന് അധികാരത്തിലിരിക്കുന്നവർ ഉറപ്പാക്കേണ്ട തുമാണ്. KAD വരാൻ പോകുന്ന പരിപാടി കളുടെ വിശകലന കമ്മറ്റിലായിരുന്നു മനുഷ്യത്വ രഹിതമായ ഈ സംഭവ വികാസങ്ങളെ കുറിച്ച് ഖേദം രേഹപ്പെടുത്തുകയും പ്രതിഷേധിക്കുകയും ചെയ്തത്. മറ്റു കമ്മറ്റി ഭാരവാഹികൾ മുൻ പ്രസിഡന്റ് ബാബു മാത്യു, ICEC പ്രസിഡന്റ് മാത്യു കോശി, ഐ വര്ഗീസ് എന്നിവരുടെ സാന്നിധ്യം ഉണ്ടായിരുന്നു.
- അനശ്വരം -

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP