Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ടെക്‌സസ് ഗവർണർ തെരഞ്ഞെടുപ്പ്; റിപ്പബ്ലിക്കൻ ഗവർണ്ണർ ഗ്രേഗ് എബർട്ടിനെ നേരിടാൻ ഡാളസ്സിൽ നിന്നും വനിതാ ഷെറിഫ്

ടെക്‌സസ് ഗവർണർ തെരഞ്ഞെടുപ്പ്; റിപ്പബ്ലിക്കൻ ഗവർണ്ണർ ഗ്രേഗ് എബർട്ടിനെ നേരിടാൻ ഡാളസ്സിൽ നിന്നും വനിതാ ഷെറിഫ്

പി.പി. ചെറിയാൻ

ഡാളസ്: റിപ്പബ്ലിക്കൻ പാർട്ടിയുടെ ഏറ്റവും സുരക്ഷിതമായ സംസ്ഥാനംഎന്നറിയപ്പെടുന്ന ടെക്‌സസ്സിൽ അടുത്ത വർഷം നടക്കാനിരിക്കുന്നഗവർണ്ണർ തിരഞ്ഞെടുപ്പിൽ നിലവിലുള്ള റിപ്പബ്ലിക്കൻ ഗവർണ്ണർഗ്രേഗ് എബർട്ടിനെ നേരിടാൻ ഉദ്യോഗം രാജിവെച്ചു അരയും തലയും മുറുക്കികൗണ്ടി വനിതാ ഷെറിഫ് ലുപ് വൾഡസ് രംഗത്ത്.

40 വർഷത്തെ സർവ്വീസുള്ള ലുപ് ഷെറിഫ് സ്ഥാനം രാജിവെച്ചതിനുശേഷംഇന്നാണ് (ഡിസംബർ 6ന്) ഗവർണ്ണർ സ്ഥാനാർത്ഥിയായി മത്സരിക്കുന്നവിവരം ഔദ്യോഗീകമായി പ്രഖ്യാപിച്ചത്.

1990 നുശേഷം ഒരൊറ്റ ഡമോക്രാറ്റ് ഗവർണ്ണറേയും വിജയിപ്പിക്കാത്തടെക്‌സസിൽ ആദ്യമായാണ് ഹിസ്പാനിക്ക് വനിതാ ഡമോക്രാറ്റിക്ക് പാർട്ടിസ്ഥാനാർത്ഥിത്വത്തിനായി മത്സരത്തിനൊരുങ്ങുന്നത്.

70 വയസ്സു പ്രായമുള്ള ലുപ് അമേരിക്കയിലേക്ക് കുടിയേറി സാധാരണജോലിക്കാരിയായും, പട്ടാള സേവനമനുഷ്ഠിച്ചു, ഷെറിഫായു പ്രവർത്തിച്ചിരുന്നു. ടെക്‌സസ്സിലെ ആദ്യ 'ഓപ്പൻലി ഗെ' ഷെറിഫ് എന്നബഹുമതിയും ഇവർക്ക് ലഭിച്ചിട്ടുണ്ട്.

ലുപിനൊപ്പം ഡമോക്രാറ്റിക്ക് സ്ഥാനാർത്ഥിത്വത്തിനുവേണ്ടി രംഗത്തുള്ളശക്തനായ എതിരാളി സാൻ അന്റോണിയൊ മുൻ മേയറും, പ്രസിഡന്റ് ബരാക്ക്ഒബാമയുടെ ഹൗസിങ്ങ് സെക്രട്ടറിയുമായിരുന്ന ഊലിയൊ കാസ്‌ട്രൊയാണ്. ടെക്‌സസ്സ്
ഡെമോക്രാറ്റുകൾക്ക് മുൻതൂക്കം നൽകുന്ന സ്ഥാനാർത്ഥി ലുപാണെന്നാണ്
ഭൂരിപക്ഷത്തിന്റേയും അഭിപ്രായം

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP