Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മുസ്ലിം മതവിശ്വാസത്തേയും ഇന്ത്യയേയും അധിക്ഷേപിച്ച ഹാലിബർട്ടൺ ജീവനക്കാർക്കെതിരെ ലോ സ്യൂട്ട്

മുസ്ലിം മതവിശ്വാസത്തേയും ഇന്ത്യയേയും അധിക്ഷേപിച്ച ഹാലിബർട്ടൺ ജീവനക്കാർക്കെതിരെ ലോ സ്യൂട്ട്

പി പി ചെറയാൻ

ഡാലസ്: മുസ്ലിം മത വിശ്വാസത്തേയും ഇന്ത്യയേയും അധിക്ഷേപിച്ചഹാലിബർട്ടൻ ജീവനക്കാർക്കെതിരെ ഡാലസ് യുഎസ് ഡിസ്ട്രിക്റ്റ്കോടതിയിൽ ലൊ സ്യൂട്ട് ഫയൽ ചെയ്തു. വർഷങ്ങളായി കമ്പനിയിൽ ജോലിചെയ്യുന്ന മുസ്ലിം മത വിശ്വാസികളായ മിർ അലി (ഇന്ത്യ), ഹസ്സൻസ്നൊബർ (സിറിയ) എന്നിവരെ അതേ കമ്പനിയിലെ ജീവനക്കാരും സൂപ്പർവൈസർമാരും വംശീയമായി അധിക്ഷേപിക്കുന്നതായി ഈക്വൽ എംപ്ലോയ്മെന്റ്ഓപ്പർച്ച്യൂണിറ്റി കമ്മിഷൻ കണ്ടെത്തിയിരുന്നു.

ഒരു പ്രത്യേക യൂണിറ്റിലെ സൂപ്പർ വൈസർ ഇരുവരേയും ഭീകരരെന്ന്വിശേഷിപ്പിക്കുകയും ചെയ്തതായി ലൊ സ്യൂട്ടിൽ ചൂണ്ടിക്കാണിക്കുന്നു.മാത്രമല്ല ഇവർക്ക് അധിക ജോലി ഭാരം ഏൽപിക്കുന്നതായും പരാതിയിൽപറയുന്നു. ഇരുവരും ചേർന്നു ജൂലൈ 16 ന് പുറത്തിറക്കിയ പത്രക്കുറിപ്പിനെകുറിച്ചു ഹാലി ബർട്ടൻ കമ്പനി അധികൃതർ പ്രതികരിച്ചിട്ടില്ല.

ഇ ഇ ഒ സിയാണ് ഇരുവർക്കും വേണ്ടി കോടതിയിൽ ഹാജരാകുക. ഇവർക്കുണ്ടായപണ നഷ്ടം, മാനഹാനി, മാനസകി പീഡനം എന്നിവയ്ക്കു നഷ്ടപരിഹാരആവശ്യപ്പെട്ടിട്ടുണ്ട്. ഡാലസ് ഡിസ്ട്രിക്റ്റ് ഓഫീസ് റീജിയൺ അറ്റോർണിറോബർട്ട് ഇത്തരം സമീപനം ആരുടെ ഭാഗത്തു നിന്നുണ്ടായാലും അത്അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.

എനർജി ഇൻഡസ്ട്രിയൽ ലോകത്തിലെ തന്നെ വലിയൊരു കമ്പനിയാണ്. ഏകദേശം
55,000 ജീവനക്കാള്ള ടെക്സസ് ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിക്കുന്നഹാലിബർട്ടൻ കമ്പനി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP