Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാളസ് എപ്പിസ്‌കോപ്പൽ ചർച്ചിൽ സ്വവർഗ്ഗ വിവാഹത്തിന് പച്ചക്കൊടി

ഡാളസ് എപ്പിസ്‌കോപ്പൽ ചർച്ചിൽ സ്വവർഗ്ഗ വിവാഹത്തിന് പച്ചക്കൊടി

പി.പി. ചെറിയാൻ

ഓസ്റ്റിൻ(ടെക്സസ്): ഡാളസ് ഉൾപ്പെടെ എട്ട് എപ്പിസ്‌ക്കോപ്പൽഡയോസീസുകളിൽ ലോക്കൽ ബിഷപ്പിന്റെ എതിർപ്പിനെ പോലും മറികടന്ന് മാതൃകഇടവകകളിൽ സ്വവർക്ഷ വിവാഹം നടത്തുന്നതിനുള്ള അനുമതിനൽകി.ഓസ്റ്റിനിൽ നടക്കുന്ന എപ്പിസ്‌ക്കോപ്പൽ ചർച്ച്‌ലീഡേഴ്സിന്റെ വാർഷീക കൺവൻഷനിലാണ് ഇതു സംബന്ധിച്ച പ്രമേയംപാസ്സാക്കിയത്.

ജൂലായ് 13 വെള്ളിയാഴ്ചയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടായത്. ഡാളസ്ഉൾപ്പെടെ എട്ടു യു.എസ്.ഡയോസീസുകളിൽ നേരത്തെ സ്വവർക്ഷവിവാഹത്തിന്അനുമതി നിഷേധിച്ചിരുന്നു.സ്വവർക്ഷ വിവാഹത്തിനു അനുമതിവേണമെന്നാവശ്യപ്പെടുന്നവർക്ക് ലോക്കൽ പ്രസ്റ്റുകൾ വിവാഹംനടത്തികൊടുക്കണമെന്നും ആവശ്യമെങ്കിൽ ഇതര ഡയോസീസ് ബിഷപ്പുമാരിൽനിന്നും പാസ്റ്ററൽ സപ്പോർട്ട് ആവശ്യപ്പെടാവുന്നതാണെന്നും
പ്രമേയത്തിൽ ചൂണ്ടികാണിക്കുന്നു.

ന്യൂയോർക്കിൽ നിന്നുള്ള എപ്പിസ്‌ക്കോപ്പൽ ബിഷപ്പാണ് ഇതുസംബന്ധിച്ചു പ്രമേയം തയ്യാറാക്കി കൺവൻഷനിൽ അവതരിപ്പിച്ചത്.അമേരിക്കയിലെ പ്രധാന ചർച്ചുകളിലൊന്നായ യുണൈറ്റഡ്‌മെത്തഡിസ്റ്റ് ചർച്ച് എല്ലാ നാലു വർഷവും സംഘടിപ്പിക്കുന്നകൺവൻഷനിൽ 2016 ൽ ഈ വിഷയം അവതരിപ്പിച്ചത് കൂടുതൽചർച്ചകൾക്കായി 2020 ലേക്ക് മാറ്റിവെച്ചിരിക്കയാണ്.

മറ്റൊരു പ്രധാന ചർച്ചയായ ബാപിസ്റ്റ് ചർച്ച് പുരുഷനും, സ്ത്രീയുംതമ്മിൽ മാത്രമെ വിവാഹമാകാവൂ എന്ന നിബന്ധന കർശനമായിപാലിക്കപ്പെടണമെന്ന് തീരുമാനിച്ചിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP