Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മോഷണ ശ്രമത്തിനിടെ ഇന്ത്യക്കാരനെ വെടിവച്ചു കൊന്ന കേസ്; പ്രതിയുടെ വധശിക്ഷ നടപ്പാക്കി

മോഷണ ശ്രമത്തിനിടെ ഇന്ത്യക്കാരനെ വെടിവച്ചു കൊന്ന കേസ്; പ്രതിയുടെ വധശിക്ഷ നടപ്പാക്കി

പി.പി. ചെറിയാൻ

ഹണ്ട്സ് വില്ല (ടെക്സസ്) : സാൻ അന്റോണിയൊ കൺവീനിയൻസ് സ്റ്റോർഉടമ ഇന്ത്യൻ അമേരിക്കൻ ഹഷ്മുഖ് പട്ടേലിനെ വെടിവച്ചു കൊന്ന കേസിലെപ്രതി ക്രിസ്റ്റഫർ യങ്ങിന്റെ (37) വധശിക്ഷ ജൂലൈ 17 ചൊവ്വാഴ്ച വൈകിട്ട്ടെക്സസ് ഹണ്ട്സ് വില്ല ജയിലിൽ നടപ്പാക്കി. മോഷണശ്രമത്തിനിടയിലായിരുന്നു വെടിവയ്പ്.ജയിൽ ജീവിതത്തിനിടയിൽപ്രതിക്കുണ്ടായ മാനസാന്തരവും മറ്റു സഹതടവുകാർക്ക് നൽകിയിരുന്നസേവനവും കണക്കിലെടുത്ത് വധശിക്ഷ ഒഴിവാക്കി കൊടുക്കണമെന്ന് കൊല്ലപ്പെട്ടപട്ടേലിന്റെ മകൻ നേരിട്ട് ടെക്സസ് ഗവർണരോട് ആവശ്യപ്പെട്ടിരുന്നു.

2004 ൽ കുറ്റകൃത്യം ചെയ്യുമ്പോൾ യുവാവായിരുന്ന ക്രിസ്റ്റഫർക്ക്അനന്തര ഫലങ്ങളെ കുറിച്ചുള്ള അജ്ഞത പരിഗണിക്കണമെന്നാവശ്യവുംതള്ളിയിരുന്നു.വധശിക്ഷ നിർത്തിവയ്ക്കണ മെന്നാവശ്യപ്പെട്ട് അവസാന നിമിഷംസമർപ്പിക്കപ്പെട്ട അപേക്ഷയും തള്ളി നിമിഷങ്ങൾക്കകം വധശിക്ഷനടപ്പാക്കുകയായിരുന്നു. മാരകമായ വിഷ മിശ്രിതം ഉപയോഗിച്ചാണ് വധശിക്ഷ
നടപ്പാക്കിയത്. ജൂലൈ 13 ന് ടെക്സസ് ബോർഡ് ഓഫ് പാർഡൻസുംവധശിക്ഷക്ക് അനുമതി നൽകിയിരുന്നു. അമേരിക്കയിലെ ഈ വർഷത്തെ13ാമത്തേതും ടെക്സസിലെ എട്ടാമത്തേതുമായ വധശിക്ഷയാണ് ഇന്ന്നടപ്പാക്കിയത്.

1976 ൽ യുഎസ് സുപ്രീം കോടതി വധശിക്ഷ പുനഃസ്ഥാപിച്ചതു മുതൽ 553 പേരെടെക്സസിൽ മാത്രം വധശിക്ഷക്ക് വിധേയരാക്കിയിരുന്നു.വിഷ മിശ്രിതംകുത്തിവച്ചു നടത്തുന്ന വധശിക്ഷ ക്രൂരവും ഭയാനകവുമാണെന്നു ചൂണ്ടിക്കാട്ടിപ്രതിഷേധങ്ങളും വിമർശനങ്ങളും ഉയരുമ്പോഴും ടെക്സസ് സംസ്ഥാനത്ത് വധശിക്ഷനിർബാധം തുടരുകയാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP