Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറുപത്തിമൂന്ന് വയസുകാരിയെയും രണ്ട് വയസുകാരനായ കൊച്ചുമകനെയും കൊലപ്പെടുത്തിയ കേസ്; അമേരിക്കയിലെ ആദ്യ ഇന്ത്യൻ വംശജന്റെ വധശിക്ഷക്ക് അവസാന നിമിഷം സ്റ്റേ

അറുപത്തിമൂന്ന് വയസുകാരിയെയും രണ്ട് വയസുകാരനായ കൊച്ചുമകനെയും കൊലപ്പെടുത്തിയ കേസ്; അമേരിക്കയിലെ ആദ്യ ഇന്ത്യൻ വംശജന്റെ വധശിക്ഷക്ക് അവസാന നിമിഷം സ്റ്റേ

പി.പി. ചെറിയാൻ

പെൻസിൽ വാനിയ: ഇന്ത്യയിൽ നിന്നും എത്തിയ അറുപത്തിമൂന്ന് വയസ്സുള്ളമാതാവിനേയും അവരുടെ 2 വയസ്സുള്ള കൊച്ചുകുഞ്ഞിനേയും വിധിച്ച രഘുനന്ദൻ യാണ്ടമുറിയുടെ ശിക്ഷ കോടതി ഉത്തരവിനെ തുടർന്ന്നടപ്പാക്കാനായില്ല.ഫെബ്രുവരി 23 നായിരുന്നു വധശിക്ഷ നടപ്പാക്കേണ്ടടത്.പെൻസിൽവാനിയ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി പീട്രസ്റ്റക്കർ പ്രതിയുടെ അപേക്ഷ സ്വീകരിച്ചാണ് തൽക്കാലിക സ്റ്റേഅനുവദിച്ചത്.

2012 നടന്ന സംഭവത്തിൽ പ്രതിയായ രഘു കേസ്സ് വിചാരണയ്ക്കിടയിൽ ചെയ്ത ശികഷയ്ക്ക് വധശിക്ഷ ചോദിച്ചു വാങ്ങുകയായിരുന്നു.എച്ച് 1 വിസയിൽ കാലിഫോർണിയായിൽ എത്തിയ രഘുവിന്റെ ഭാര്യ കൊമലിയുടെകൂട്ടകാരി വീണയുടെ കുഞ്ഞും ഭർത്താവിന്റെ മാതാവുമാണ് കൊല്ലപ്പെട്ടത്.ഇവർ ഒരേ അപ്പാർട്ട്മെന്റിലാണ് താമസിച്ചിരുന്നത്. ഗാംബ്ലിങ്ങിൽ35000 ഡോളർ നഷ്ടം വന്ന രഘു വീണയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി 50000ഡോളർ മോചന ദ്രവ്യം ആവശ്യപ്പെടാനാണ് പദ്ധതി തയ്യാറാക്കിയത്.

വീണയും ഭർത്താവും ജോലിക്ക് പോയ സമയം ഇവരുടെ വീട്ടിൽ  എത്തി കുഞ്ഞിനെ തട്ടിയെടുക്കുന്നതിന് ശ്രമിച്ചത് തടഞ്ഞതിനാണ് മാതാവിനെ കൊലപ്പെടുത്തിയത്പിന്നീട് കുഞ്ഞിനേയും.വധശിക്ഷക്ക് മറ്റൊരു വാറണ്ട് ഒപ്പുവെയ്ക്കേണ്ടിവരുമെന്ന് പെൻസിൽ വാനിയ കറക്ഷൻസ് പ്രസ് സെക്രട്ടറി ഏമി വോർഡൻപറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP