Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളിൽ നിന്നകറ്റുന്നതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ; 'ഫാമിലി ബിലോങ്ങ് റ്റുഗെതർ' സംഘടിപ്പിച്ച പ്രകടനങ്ങളിൽ നൂറ് കണക്കിന് പേർ അണിനിരന്നു

അനധികൃത കുടിയേറ്റക്കാരുടെ കുട്ടികളെ മാതാപിതാക്കളിൽ നിന്നകറ്റുന്നതിനെതിരെ രാജ്യവ്യാപക പ്രതിഷേധം ; 'ഫാമിലി ബിലോങ്ങ് റ്റുഗെതർ' സംഘടിപ്പിച്ച പ്രകടനങ്ങളിൽ നൂറ് കണക്കിന് പേർ അണിനിരന്നു

പി പി ചെറിയാൻ

ന്യൂയോർക്ക്: അനധികൃത കുടിയേറ്റക്കാരും മാതാപിതാക്കളിൽ നിന്നുംകുട്ടികളെ പിടികൂടി ഷെൽട്ടറിൽ അടക്കുന്ന ട്രംമ്പ് ഭരണകൂടത്തിന്റെനടപടികൾക്കെതിരെ ജൂൺ 14 ന് രാജ്യവ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾസംഘടിപ്പിച്ചു.

'ഫാമിലി ബിലോങ്ങ് റ്റുഗെതർ' എന്ന സംഘടനയാണ് റാലി സംഘടിപ്പിക്കുന്നതിന് നേതൃത്വം നൽകിയത്. അമ്പത് സംസ്ഥാനങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾനടന്നതായി സംഘടനാ ഭാരവാഹികൾ അവകാശപ്പെടുന്നു.

ക്രൂരവും, മനുഷ്യത്വ രഹിതവുമായി പിഞ്ചു കുട്ടികളെ പോലുംനിർദാക്ഷ്യണ്യമായി മാതാപിതാക്കളിൽ നിന്നും അകറ്റുന്ന നടപടിയെ എന്ത്വിലകൊടുത്തും നേരിടുമെന്ന പ്രകടനക്കാർ ആവർത്തിക്കുന്നുണ്ടായിരുന്നു.പ്ലക്കാർഡുകൾ ഉയർത്തിയാണ് പ്രകടനക്കാർ പ്രതിഷേധമറിയിച്ചത്.ഞങ്ങൾ അനധികൃത കുടിയേറ്റക്കാർക്ക് അനുകൂലമല്ല, എന്നാൽ കുട്ടികളോട്കാണിക്കുന്നത് തികച്ചും അനീതിയാണ് സംഘടനാ നേതാക്കൾ പരാതിപ്പെട്ടു.

അനധികൃതമായി ആരെങ്കിലും അതിർത്തി കടന്ന് അമേരിക്കയിൽ പ്രവേശിച്ചാൽ
മുൻ ഭരണകൂടം സ്വീകരിച്ചതിനേക്കാൾ കർശന നിയമ നടപടികൾസ്വീകരിക്കുമെന്ന ട്രംമ്പ് ഭരണകൂടം വ്യക്തമാക്കിയിരുന്നു. ടെക്സസ്മെക്സിക്കോ അതിർത്തിയിൽ മാത്രം 1800 കുടുംബങ്ങളിലെ കുട്ടികളെമാതാപിതാക്കളിൽ നിന്നും അകറ്റി ഷെൽട്ടറിൽ
പാർപ്പിച്ചിരിക്കയാണെന്ന് ടെക്സസ് സിവിൽ റൈറ്റ്സ് പ്രോജക്റ്റ്അറ്റോർണി നറ്റാലിയ കൊർണേലിയൊ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP