Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഹൂസ്റ്റണിൽ രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ പിതാവിന്റെ ആത്മഹത്യാശ്രമം

ഹൂസ്റ്റണിൽ രണ്ടു കുട്ടികളെ കൊലപ്പെടുത്തിയ പിതാവിന്റെ ആത്മഹത്യാശ്രമം

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: കുടുംബ കലഹത്തെ തുടർന്ന് എട്ടും, ഒന്നും വയസ്സുള്ള മകനേയും, മകളേയും കുത്തി കൊലപ്പെടുത്തിയ പിതാവിനെ പൊലീസ് കസ്റ്റഡിയിലടുത്തു.ആറ് വർഷമായി വിവാഹ ജീവിതം നയിച്ചിരുന്ന ഇവർ അടുത്തിടെയാണ് ബന്ധം വേർപിരിഞ്ഞത്.

ഓഗസ്റ്റ് 4 ശനിയാഴ്ച രാവിലെ പിതാവിന്റെ അപ്പാർട്ട്മെന്റിൽ കുട്ടികളെ കൊണ്ടാക്കിയത് മാതാവായിരുന്നു. ശനിയാഴ്ച വൈകിച്ച് 3.30 ന് ഭർത്താവ് പിയ്റി ഡൊബോക്ക ഫോൺ ചെയ്ത് രണ്ട് മക്കളേയും കൊലപ്പെടുത്തിയതായി അറിയിച്ചു.

സത്യാവസ്ഥ മനസ്സിലാക്കുന്നതിന് ഓടിയെത്തിയ മാതാവ് രണ്ട് കുട്ടികളും കുത്തേറ്റ് മരിച്ചു കിടക്കുന്നതാണ് കണ്ടത്. ഉടൻ പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് എത്തുന്നതിന് മുമ്പ് സ്ഥലം വിട്ട പിയ്റിയെ (61) ഞായറാഴ്ച (ഓഗസ്റ്റ് 5) രാവിലെ അപ്പാർട്ട്മെന്റിന് 20 മൈൽ അകലെ പാർക്ക് ചെയ്തിരുന്ന കാറിൽ വെടിയേറ്റ നിലയിൽ കണ്ടെത്തി.

ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇയ്യാളുടെ പരിക്ക് ഗുരുതരമല്ലെന്ന് അസിസ്റ്റന്റ് പൊലീസ് ചീഫ് വെൽഡി മ്പെയ്ൻബ്രിഡ്ജ് നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇയ്യാൾക്കെതിര പൊലീസ് കൊലക്കുറ്റത്തിന് കേസ്സെടുത്തു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP