Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മുന്നുമാസം മാത്രം പ്രായമുള്ള കുട്ടിയേയും മൂന്നു വയസുകാരനെയും കാറിലിരുത്തി പിതാവ് ഡാൻസ് ക്ലബിൽ പോയി; 23 വയസുകാരനായ പിതാവ് അറസ്റ്റിൽ

മുന്നുമാസം മാത്രം പ്രായമുള്ള കുട്ടിയേയും മൂന്നു വയസുകാരനെയും കാറിലിരുത്തി പിതാവ് ഡാൻസ് ക്ലബിൽ പോയി; 23 വയസുകാരനായ പിതാവ് അറസ്റ്റിൽ

പി.പി. ചെറിയാൻ

ഫ്‌ളോറിഡാ: മൂന്നുമാസവും, മൂന്നു വയസ്സും ഉള്ള രണ്ടു കുട്ടികളെ കാറിനകത്ത്അടച്ചുപൂട്ടി സ്ട്രിപ് ക്ലബിൽ ഡാൻസ് ആസ്വദിക്കുന്നതിന് പോയ പിതാവിനെപൊലീസ് അറസ്റ്റു ചെയ്തു. വില്യം ജി. ജോർഡനാണ് (23) അറസ്റ്റിലായത്.

ഡാൻസ് ക്ലബിനു മുമ്പിൽ പാർക്കു ചെയ്തിരുന്ന കാറിലിരുന്ന് കരയുന്നകുട്ടികളുടെ ശബ്ദം കേട്ടാണ് സമീപത്തുണ്ടായിരുന്ന സ്ത്രീ കാറിനകത്തേക്ക്നോക്കിയത്. വിവരം ഡാൻസ് ക്ലബ് ജനറൽ മാനേജരെ അറിയിച്ചു. കാർസീറ്റിൽ ബൽറ്റിടാതെ ഇരിക്കുന്ന മൂന്നു വയസ്സുക്കാരനേയും, തല താഴേയുംകാൽ മുകളിലായും കിടക്കുന്ന മുന്നുമാസമുള്ള കുട്ടിയേയും കണ്ടതിനെതുടർന്ന് വിവരം പൊലീസിൽ അറിയിച്ചു.

ഇതിനിടെ ഡാൻസ് ക്ലബിലെ പ്രോഗ്രാം നിർത്തിവെച്ചു കുട്ടികളുടെപിതാവിനെ കണ്ടെത്തു ന്നതിന് മാനേജർ നടത്തിയ ശ്രമം വിജയിച്ചു.ക്ലബിൽ നിന്ന് വില്യം പുറത്തു വന്ന ഉടനെ പൊലീസും സംഭവ സ്ഥലത്തെത്തി.അരമണിക്കൂർ മാത്രമാണ് ഞാൻ ക്ലബിൽ ചിലവഴിച്ചതെന്ന് പൊലീസിനോട്‌സമ്മതിച്ചുവെങ്കിലും അറസ്റ്റ് ഒഴിവാക്കാനായില്ല.

കുട്ടികളുടെ ജീവൻ അപായപ്പെടുത്തൽ, അശ്രദ്ധ, തുടങ്ങിയ വകുപ്പുകൾഉൾപ്പെടുത്തി അറസ്റ്റു ചെയ്ത കുട്ടികളുടെ പിതാവിനെ 10,000 ഡോളർ ജാമ്യതുക കെട്ടിവെച്ചതിനെ തുടർന്ന് ജയിലിൽ നിന്നും വിട്ടയച്ചു.

കുട്ടികളുടെ കരച്ചിൽ പുറത്ത് കേട്ടില്ലായിരുന്നുവെങ്കിൽ സ്ഥിതിഎന്താകുമെന്നാണ് ക്ലബ് മാനേജർ ചോദിക്കുന്നത്.ഉത്തരവാദിത്വമില്ലായ്മയും, അശ്രദ്ധയും കുട്ടികളുടെ ജീവൻ തന്നെഭീഷിണിയാകുന്ന ഇത്തരം സംഭവങ്ങൾ ഒഴിവാക്കുന്നതിന് പ്രത്യേകംശ്രദ്ധിക്കണമെന്നും മാനേജർ അഭിപ്രായപ്പെട്ടു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP