Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ദേശീയ ഗാനത്തോട് അനാദരവ്; മൈക്ക് പെൻസ് മത്സരം ബഹിഷ്‌ക്കരിച്ചു

ദേശീയ ഗാനത്തോട് അനാദരവ്; മൈക്ക് പെൻസ് മത്സരം ബഹിഷ്‌ക്കരിച്ചു

പി.പി. ചെറിയാൻ

ഇന്ത്യാനാപൊലീസ്: ഇന്ത്യാനാപൊലീസിൽ നടന്ന എൻഎഫ്എൽ ഫുട്ബോൾ മത്സരം ആരംഭിക്കുന്നതിന് മുമ്പ് ദേശീയ ഗാനം ആലപിച്ചപ്പോൾ സാൻഫ്രാൻസിസ്‌ക്കോ ടീം അംഗങ്ങൾ മുട്ടുകുത്തി നിന്നത് ദേശീയ ഗാനത്തോടുള്ള അനാദരവാണെന്ന് ചൂണ്ടിക്കാട്ടി അമേരിക്കൻ വൈസ് പ്രസിഡന്റ് മൈക്ക് പെൻസ് ഗ്രൗണ്ടിൽ നിന്നും ഇറങ്ങിപ്പോയി.

തുടർന്ന് അദ്ദേഹം ട്വിറ്ററിലൂടെ ഈ നടപടിയെ നിശിതമായി വിമർശിച്ചു. ദേശീയ ഗാനം ആലപിക്കുമ്പോൾ സാൻഫ്രാൻസിസ്‌ക്കൊ ടീമംഗങ്ങൾ മുട്ടുകുത്തി നിന്നതു ദേശീയ പതാകയോടും യുഎസ് ഭടന്മാരോടുമുള്ള അനാദരവാണ് സൂചിപ്പിക്കുന്നത്. ഇത്തരം നടപടികളെ ഒരിക്കലും അംഗീകരിക്കാനാവുന്നില്ല.

സാൻഫ്രാൻസിസ്‌ക്കൊയും ഇന്ത്യാനാപൊലീസ് കോൾട്ടും തമ്മിൽ നടക്കുന്ന മത്സരം കാണാനാണ് വൈസ് പ്രസിഡന്റ് ഗ്രൗണ്ടിൽ എത്തിയത്. വംശീയതയുടെ പേരിൽ നടക്കുന്ന അനീതിക്കെതിരെയുള്ള നിശബ്ദ പ്രതിഷേധ സൂചകമായാണ് കളിക്കാർ ദേശീയഗാനം ആലപിച്ചപ്പോൾ മുട്ടുകുത്തി നിന്നത്. ഇതിനെതിരെ പ്രസിഡന്റ് ട്രംപ് വിമർശനവുമായി രംഗത്തെത്തിയിരുന്നു. അമേരിക്കൻ ജനതയുടെ വികാരമാണ് ദേശീയഗാനാ ലാപനത്തിൽ പ്രകടമാക്കപ്പെടുന്നത്. ഇതിനെ മുറിപ്പെടുത്തുന്ന യാതൊരു നടപടിയും ആരുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ അനുവദിക്കുകയില്ല ട്രംപ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP