Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യാനയിൽ നിന്നും ആദ്യമായി സിക്ക് പൊലീസ് ഓഫീസർ

ഇന്ത്യാനയിൽ നിന്നും ആദ്യമായി സിക്ക് പൊലീസ് ഓഫീസർ

പി. പി. ചെറിയാൻ

ഇന്ത്യാന: ഇന്ത്യാന പൊലീസ് മെട്രോ പൊലീറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റിന്റെ ചരിത്ര ത്തിലാദ്യമായി സിക്ക് അമേരിക്കൻ വംശജൻ പൊലീസ് ഓഫീസറായി ചുമതലയേറ്റു. ഡിപ്പാർട്ട്‌മെന്റ് റിക്രൂറ്റ് ക്ലാസ്സിൽനിന്നും ഗ്രാജുവേറ്റ് ചെയ്ത 26 കാരനായ മിറ്റൻ കട്ടോക്ക് സിക്ക്ദമ്പതിമാർക്ക് അമേരിക്കയിൽ ജനിച്ച മകനാണ്.

ചെറുപ്പത്തിൽ തന്നെ പൊലീസ് ഓഫീസറാകണമെന്ന ആഗ്രഹം സഫലമായതിൽ ഞാൻ കൃതാർത്ഥനാണ് പൊലീസ് ഓഫീസറായി ചുമതലയേറ്റതിന് ശേഷം നടത്തിയ ടി വിഅഭിമുഖത്തിൽ മിറ്റൻ പറഞ്ഞു.നൂറ് കണക്കിന് അഭിനന്ദന സന്ദേശങ്ങളാണ് തനിക്ക് ലഭിച്ച്കൊണ്ടിരിക്കുന്നതെന്നും, തന്റെ കഴിവിന്റെ പരമാവധി പൊലീസ് ഓഫീസർ എന്നനിലയിൽ സമൂഹ നന്മക്കായി പ്രവർത്തിക്കുമെന്നും മിറ്റർ പറഞ്ഞു.

ഇന്ത്യാന പൊലീസിൽ ഇതാദ്യമായമെങ്കിലും പല സംസ്ഥാനങ്ങളിലും സിക്ക്ഇന്ത്യൻ അമേരിക്കൻ വംശജർ പൊലീസ് ഡിപ്പാർട്ട്‌മെന്റിൽ സേവനംഅനുഷ്ടിക്കുന്നുണ്ട്. ന്യൂയോർക്ക് ഉൾപ്പെടെ ചില സ്ഥലങ്ങളിൽടർബനും, താടിയും വെക്കുന്നതിനുള്ള അനുമതിയും നൽകിയിട്ടുണ്ട്.കൂടുതൽ
ഇന്ത്യൻ വംശജർ അമേരിക്കൻ പൊലീസിൽ പ്രവേശിക്കുന്നത്അഭിനന്ദനാർഹവും, അഭിമാനാർഹവുമാണെന്നും മിറ്റൻ കൂട്ടിച്ചേർത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP