Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബുള്ളറ്റ് പ്രൂഫ് ബാക്ക് പാക്ക് വിൽപ്പന പൊടിപൊടിക്കുന്നു

ബുള്ളറ്റ് പ്രൂഫ് ബാക്ക് പാക്ക് വിൽപ്പന പൊടിപൊടിക്കുന്നു

പി.പി. ചെറിയാൻ

ഫ്ളോറിഡ: പതിനേഴുപേരുടെ മരണത്തിനിടയാക്കിയ ഫ്ളോറിഡ സ്‌കൂൾ വെടിവയ്പിനെ തുടർന്നു മാതാപിതാക്കൾ കുട്ടികൾക്ക് വെടിയുണ്ട ഏൽക്കാത്ത ബാക്ക്പാക്ക് വാങ്ങിക്കുന്ന തിരക്കിൽ. 200 മുതൽ 500 വരെ ഡോളർ വിലയുള്ളബാക്ക് പാക്കിന്റെ വിൽപന ഫ്ളോറിഡയിൽ പൊടിപൊടിക്കുന്നു.മാസ്സചുസെറ്റ്സ് ആസ്ഥാനമായുള്ള ബുള്ളറ്റ് ബ്ലോക്കർ 200 മുതൽ 500 വരെഡോളർ വിലയ്ക്കാണ് ബാക്ക് പാക്കുകൾ വിൽക്കുന്നത്.

പാർക്കലാന്റ് വെടിവയ്പിനുശേഷം വിൽപനയിൽ ക്രമാതീതമായവർധനയുണ്ടാ യതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കഴിഞ്ഞ വ്യാഴാഴ്ചമാത്രം 500 ബാക്ക് പാക്കുകളാണ് വിറ്റതെന്ന് ഉടമസ്ഥൻ ജൊ പറഞ്ഞു.പൊലീസ്ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് വെസ്റ്റിനു സമാനമായാണ്ഇതിന്റെ നിർമ്മാണം. നാലര പൗണ്ടു തൂക്കം വരും.

വെർജീനിയ സ്‌കൂൾ വെടിവയ്പിനുശേഷം മുൻ ആർമി റെയ്ജറാണ് ബുള്ളറ്റ്പ്രൂഫ് ബാക്ക് പാക്ക് രൂപ കൽപന ചെയ്തത്. .357, .44 മാഗ്നം റൗണ്ട്സ്, 9ാാ, .45 കാലിബർ ഹോളൊ പോയിന്റ് എന്നിവ തടയുന്നതിന് ഹോളൊ പോയിന്റ്എന്നിവ തടയുന്നതിന് ബുള്ളറ്റ് പ്രൂഫ് ബാക്ക് പാക്കിന് കഴിയുമെന്ന്ഇതിന്റെ നിർമ്മാതാക്കൾ അവകാശപ്പെട്ടു.

ക്ലാസ് റൂമിൽ ഇരിക്കുമ്പോൾ ബാക്ക് പാക്ക് കൂടി കൈവശം വെക്കേണ്ടസാഹചര്യമാണ് ഇത് മൂലം ഉണ്ടാകുക എങ്കിൽ പോലും ഇത് എത്രമാത്രംപ്രയോജനകരമാണെന്ന് പറയുക അസാധ്യമാണ്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP