Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോർത്തുകൊറിയയ്ക്കെതിരേ സൈനീക നടപടി വേണമെന്ന് വോട്ടർമാർ

നോർത്തുകൊറിയയ്ക്കെതിരേ സൈനീക നടപടി വേണമെന്ന് വോട്ടർമാർ

പി.പി. ചെറിയാൻ

വാഷിങ്ടൺ: ന്യൂക്ലിയർ യുദ്ധ ഭീഷണി മുഴക്കുന്ന നോർത്തുകൊറിയക്കെതിരെ സൈനിക നടപടി സ്വീകരിക്കുന്നതിനെ അമേരിക്കയിലെ 53% വോട്ടർമാരും അനുകൂലിക്കുന്നതായി ഫോക്‌സ് ന്യൂസ് നടത്തിയ സർവ്വെ ചൂണ്ടിക്കാട്ടി.

റജിസ്‌ട്രേഡ് വോട്ടർമാരിൽ നടത്തിയ സർവ്വെ ഫലമാണ് ഫോക്‌സ് ന്യൂസ് ഇന്ന് പ്രസിദ്ധീകരിച്ചിരിക്കുന്നത്.ഇപ്പോൾ അമേരിക്ക നേരിടുന്ന ഏറ്റവും വലിയ ഭീഷണി നോർത്തുകൊറിയായിൽ നിന്നാണെന്ന് 36 % വോട്ടർമാർ അഭിപ്രായപ്പെട്ടപ്പോൾ 25 % 1515 ൽ നിന്നാണെന്ന് അഭിപ്രായപ്പെട്ടു.നോർത്തുകൊറിയ വിഷയത്തിൽ ട്രമ്പിന്റെ നിലപാടുകൾ 45 % അനുകൂലിച്ചപ്പോൾ 47 % വിയോജിച്ചു.

റിപ്പബ്ലിക്കൻ 73 % നോർത്തുകൊറിയയ്‌ക്കെതിരെ സൈനിക നടപടി വേണമെന്ന് അഭിപ്രായപ്പെട്ടപ്പോൾ ഡമോക്രാറ്റുകളിൽ 36 % മാത്രമാണ് ഇതിനെ അനുകൂലിച്ചത്.ഫോക്‌സ് ന്യൂസ് ഏപ്രിൽ 23 മുതൽ 25 വരെ ടെലഫോണിൽ ബന്ധപ്പെട്ടാണ് വോട്ടർമാരുടെ അഭിപ്രായം ശേഖരിച്ചത്.നോർത്തുകൊറിയ നടത്തുന്ന ന്യൂക്ലിയർ പരീക്ഷണങ്ങളിൽ ചൈനയും വിയോജിപ്പ് പ്രകടിപ്പിച്ചു.

വേണ്ടിവന്നാൽ സാമ്പത്തിക ഉപരോധം കൂടുതൽ ശക്തിപ്പെടുത്തുമെന്നും ചൈന ഭരണകൂടം മുന്നറിയിപ്പ് നൽകി.അമേരിക്കയും ചൈനയും ഒരേ അഭിപ്രായം രേഖപ്പെടുത്തിയത് നോർത്തുകൊറിയായെ ഒരു പുനർ ചിന്തനത്തിന് പ്രേരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP