Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

94ാം ജന്മദിനം ആഘോഷിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച് ഡബ്ലിയൂ ബുഷ്

94ാം ജന്മദിനം ആഘോഷിച്ച ആദ്യ അമേരിക്കൻ പ്രസിഡന്റ് ജോർജ് എച്ച് ഡബ്ലിയൂ ബുഷ്

പി.പി. ചെറിയാൻ

ടെക്സസ്: അമേരിക്കൻ ചരിത്രത്തിൽ 94ാമത് ജന്മദിനം ആഘോഷിക്കുന്ന ആദ്യപ്രസിഡന്റ് പദവി ജോർജ് എച്ച് ഡബ്ലിയു ബുഷിന്.ജൂൺ 12 ചൊവ്വാഴ്ച കുടുംബാംഗങ്ങളുമൊത്ത് മയിൻ കെന്നിബങ്ക്‌ഫോർട്ടിായിരുന്ന ബുഷിന്റെ 94ാമത് ജന്മദിനം ആഘോഷിച്ചത്.

ഏപ്രിൽ മാസം പ്രഥമ വനിത ബാർബറ ബുഷിന്റെ മരണ ശേഷം പല തവണ ബുഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും, ചികിത്സക്ക് ശേഷംഅത്ഭുതകരമായി ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു.

അമേരിക്കൻ പ്രസിഡന്റുമാരിൽ കൂടുതൽ വർഷം ദാമ്പത്യ ജീവിതംനയിക്കാൻ (73 വർഷം) അവസരം ലഭിച്ചതും ബുഷ് ബാർബറദമ്പതികൾക്കായിരുന്നു.80, 85, 90 ജന്മദിനം ആഘോഷിച്ചു ഉയരത്തിൽ പറക്കുന്ന വിമാനത്തിൽനിന്നും പാരച്ച്യൂട്ടിന്റെ സഹായത്തോടെ താഴെ ചാടിയായിരുന്നു.

മുൻ പ്രസിഡന്റ് ജെറാൾഡ് ഫോർഡ് 93 വർഷവും 165 ദിവസവും, റൊണാൾഡ്
റീഗൻ 93 വർഷവും 120 ദിവസവും ജീവിച്ചിരുന്നു.ബുഷിന് നാല് മാസങ്ങൾക്ക് ശേഷം ജനിച്ച ജിമ്മി കാർട്ടർ ഈ വർഷംഒക്ടോബർ 1 ന് 94ാം ജന്മദിനം ആഘോഷിക്കാം.

1989 ജനുവരി 20 മുതൽ 1993 ജനുവരി 20 വരെ അമേരിക്കയുടെ 41ാമത്പ്രസിഡന്റായി രുന്നു ബുഷ്. പ്രസിഡന്റ് ജോർജ് ബുഷ്, റോബിൻ ബുഷ്, ജെബ്ബുഷ്, നീൽ, മാർവിൻ, ഡൊറോത്തി എന്നിവർ മക്കളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP