Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ഏറ്റവും വലിയ ഓയിൽ പെയിന്റിങ്: ഇന്ത്യൻ അമേരിക്കൻ ഗുർമജ് സിംഗിനു വീണ്ടും ലോക റിക്കാർഡ്

ഏറ്റവും വലിയ ഓയിൽ പെയിന്റിങ്: ഇന്ത്യൻ അമേരിക്കൻ ഗുർമജ് സിംഗിനു വീണ്ടും ലോക റിക്കാർഡ്

പി.പി. ചെറിയാൻ

മിഷിഗൺ: ഏറ്റവും വലിയ ഓയിൽ പെയ്ന്റിങ്ങിൽ 2013 ൽ ലോകറെക്കോർഡിനുടമയായ ഇന്ത്യൻ അമേരിക്കൻ വംശജൻ ഗുർമെജ് സിങ് 2017ൽ പുതിയ ലോക റെക്കോർഡ് സൃഷ്ടിച്ച് ഗിന്നസ് ചരിത്രതാളുകളിൽ വീണ്ടുംഇടം കണ്ടെത്തി.2017 ൽ പുതിയ റെക്കോർഡിനർഹമാക്കിയത് സ്റ്റാർ ഓഫ്ബേത്‌ലഹേം എന്ന ലോകത്തിലെ ഏറ്റവും വലിയ പ്രഫഷണൽ ഓയിൽ പെയിന്റിങ്ങ്അതിമനോഹരമായി ചിത്രീകരിച്ചതിനാണ്.

22.76 ചതുരശ്ര മീറ്റർ വ്യാപ്തിയുള്ള ഈ പെയ്ന്റിങ് ഗുർമജ് സിങ്ങിന്റെമാത്രം സൃഷ്ടിയാണെന്നു ള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത.മിഷിഗൺഎപ്പിക്ക് സെന്ററിലെ ഈ പെയ്ന്റിങ്ങ് ലോകത്തിന് നൽകുന്ന പ്രത്യാശയുടെപ്രതീകമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

നാലു മാസമാണ് ഇത് പൂർത്തീകരിക്കുവാൻ വേണ്ടി വന്ന സമയം. 22.863ചതുരശ്രമീറ്റർ കാൻവാസിൽ പൂർത്തിയാക്കിയ പെയ്ന്റിങ്ങ് 250,000ഡോളറിനു മുകളിൽ വില ലഭിച്ചാൽ വിൽക്കാനാണ് സിങ്ങിന്റെ തീരുമാനം.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP