Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എച്ച് വൺ ബി വിസയിൽ തെറ്റായ വിവരം നല്കി കൃത്രിമം കാണിക്കൽ; ഇന്ത്യൻ അമേരിക്കന് വ്യവസായിക്ക് 40,000 ഡോളർ പിഴയും, നല്ല നടപ്പും വിധിച്ച് കോടതി

എച്ച് വൺ ബി വിസയിൽ തെറ്റായ വിവരം നല്കി കൃത്രിമം കാണിക്കൽ; ഇന്ത്യൻ അമേരിക്കന് വ്യവസായിക്ക് 40,000 ഡോളർ പിഴയും, നല്ല നടപ്പും വിധിച്ച് കോടതി

പി.പി. ചെറിയാൻ

ന്യൂഹാംപ്ഷയർ: എച്ച്.വൺ. ബി വിസ അപേക്ഷയിൽ തെറ്റായ വിവരം നൽകിയഇന്ത്യൻ അമേരിക്കൻ വ്യവസായിയെ 40,000 ഡോളർ പിഴയടക്കുന്നതിനും,തുടർന്ന് മൂന്നു വർഷം പ്രൊസേഷൻ നൽകുന്നതിനും ഫെഡറൽ കോടതിഉത്തരവിട്ടതായി യു.എസ്. അറ്റോർണി (ആക്ടിങ്ങ്) ജോൺ ജെ ഫർലെ ഓഗസ്റ്റ്10ന് അറിയിച്ചു.

മാഞ്ചസ്റ്റർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന സാക്‌സ് ഐറ്റി (SAKS IT)ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് പ്രസിഡന്റ് രോഹിത് സാക്‌സേന നാൽപത്തഞ്ച്വിദേശ ജോലിക്കാരെ നിയമിക്കുന്നതിന് സമർപ്പിച്ചു വിസ അപേക്ഷകളാണ്ക്രൃത്രിമമെന്ന് കണ്ടെത്തിയത്.

ഇന്റിപെൻഡന്റ് കോൺട്രാക്ടർ എഗ്രിമെന്റ് വ്യാജമായി സൃഷ്ടിച്ചാണ്സാക്‌സേന വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് ശ്രമിച്ചത്. ഇതിൽ ചിലഅപേക്ഷകർക്ക് എച്ച് വൺ ബി വിസ അനുവദിച്ചുവെങ്കിലും, ക്രൃത്രിമംപുറത്തുവന്നതോടെ ഭൂരിപക്ഷം അപേക്ഷകളും നിരസിക്കുകയായിരുന്നുവെന്ന്ജസ്റ്റിസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

വിസ അപേക്ഷകളിൽ ശരിയായ വിവരം നൽകിയില്ലെങ്കിൽ കടുത്ത ശിക്ഷലഭിക്കുമെന്നുള്ള മുന്നറിയിപ്പിന് ഈ വിധിയിലൂടെ വ്യക്തമാക്കപ്പെടുന്നത്വിസ അപേക്ഷകൾ സസൂക്ഷ്മം പരിശോധിച്ചതിനു ശേഷമായിരിക്കും പൂരിപ്പിച്ചുസമർപ്പിക്കേണ്ടത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP