Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം സ്വന്തമാക്കിയത് ലോ വിദ്യാർത്ഥിനി; മധന വള്ളി കീരിടം നേടിയത് 18 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളെ പിന്തള്ളി

മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടം സ്വന്തമാക്കിയത് ലോ വിദ്യാർത്ഥിനി; മധന വള്ളി കീരിടം നേടിയത് 18 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളെ പിന്തള്ളി

പി.പി.ചെറിയാൻ

ന്യൂജഴ്സി : വെർജീനിയ ജോർജ് മേസൺ യൂണിവേഴ്സിറ്റി ക്രിമിനൽലോവിദ്യാർത്ഥിനി മധു വള്ളി (20) 2017 മിസ് ഇന്ത്യ വേൾഡ് വൈഡ് കിരീടംകരസ്ഥമാക്കി.ന്യൂജഴ്സിയിൽ ഒക്ടോബർ 9 ന് നടന്ന സൗന്ദര്യ മത്സരത്തിൽസ്റ്റെഫിനി മാധവൻ (ഫ്രാൻസ്) രണ്ടാം സ്ഥാനത്തിന് അർഹയായി. മൂന്നാംസ്ഥാനം ഗയാനയിൽ നിന്നുള്ള സംഗീത ബഹദൂരിനും ലഭിച്ചു.

18 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരികളാണ് മത്സരത്തിൽ മാറ്റുരച്ചത്.ബോളിവുഡും ഹോളിവുഡും തമ്മിൽ സംയോജിപ്പിക്കുന്ന വലിയൊരു പാലമായിമാറണമെന്നാണ് ആഗ്രഹമെന്ന് മധു വള്ളി പറഞ്ഞു. എട്ടു വയസ്സ് മുതൽ സംഗീതംഎന്റെ ജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറി കഴിഞ്ഞതായും വള്ളിവെളിപ്പെടുത്തി.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇന്ത്യൻ വംശജർ തങ്ങളുടെസംസ്‌കാരവും പാരമ്പര്യവും പങ്കിടുന്ന ഒരു വേദിയാണിതെന്നും കിരീടധാരണത്തിനുശേഷം മധു വള്ളി അഭിപ്രായപ്പെട്ടു.

ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യ ഫെസ്റ്റിവൽകമ്മിറ്റിയാണ് മത്സരം സംഘടിപ്പിച്ചത്. 35 രാജ്യങ്ങൾ അംഗത്വമെടുത്തലോകത്തിന്റെ ഏറ്റവും ഉയർന്ന സംഘടനയാ ണെന്നുള്ള അഭിമാനം ഞങ്ങൾക്കുണ്ട്‌സംഘാടകർ അവകാശപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP