Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

യു.എസ്. കോൺഗ്രസ്സിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി അരുണ മില്ലർക്ക് ഇന്ത്യൻ അമേരിക്കൻ ഇംഫാക്ട് ഫണ്ടിന്റെ പിന്തുണ

യു.എസ്. കോൺഗ്രസ്സിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി അരുണ മില്ലർക്ക് ഇന്ത്യൻ അമേരിക്കൻ ഇംഫാക്ട് ഫണ്ടിന്റെ പിന്തുണ

പി.പി. ചെറിയാൻ

മേരിലാന്റ്: മേരിലാന്റ് സംസ്ഥാനത്തുനിന്നും യു.എസ്. കോൺഗ്രസ്സിലേക്ക് മത്സരിക്കുന്ന ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും, ഇന്ത്യൻവംശജയുമായ അരുണാമില്ലറെ ഇന്ത്യൻ അമേരിക്കൻ ഇംഫാക്ട് ഫണ്ട് എൻഡോഴ്‌സ്‌ചെയ്യുമെന്ന് ഫെബ്രുവരി 8ന് സംഘടന പുറത്തിറക്കിയ പ്രസ്താവനയിൽപറയുന്നു.

ദീപക് രാജ ചെയർമാനായ പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിയാണ് ഇന്ത്യൻഅമേരിക്കൻ ഇംഫാക്ട് ഫണ്ട്.മേരിലാന്റ് 6വേ കൺഗ്രഷനൽ ഡിബ്രിക്റ്റിൽനിന്നാണ് എൻജിനീയറായ മില്ലർ യു.എസ്. കോൺഗ്രസ്സിലേക്ക്മത്സരിക്കുന്നത്.

2010 ൽ മേരിലാന്റ് സ്റ്റേറ്റ് ഹൗസ് പ്രതിനിധിയായിരുന്നു.യു.എസ്.കോൺഗ്രസ് അംഗങ്ങളായ റൊ ഖന്ന, പ്രമീള ജയ്പാൽ, രാജാകൃഷ്ണമൂർത്തി,അമിബേറ തുടങ്ങിയ കോൺഗ്രസ് അംഗങ്ങളും മില്ലർക്ക് പിന്തുണപ്രഖ്യാപിച്ചിട്ടുണ്ട്. അരുൺ മില്ലർ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ
യു.എസ്.ഹൗസ് ഓഫ് റപ്രസന്റേറ്റീവിൽ അംഗത്വം ലഭിക്കുന്ന രണ്ടാമത്തെഇന്ത്യൻ വംശജ എന്ന ബഹുമതി കൂടി ഇവർക്കു ലഭിക്കും.

അരുണമില്ലറെ കൂടാതെ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുന്ന നിലവിലുള്ള നാലുകോൺഗ്രസു അംഗങ്ങളേയും എൽഡോഴ്‌സ് ചെയ്യുന്നതിന് ഇൻഫാക്ട് ഫണ്ട്തീരുമാനിച്ചിട്ടുണ്ട്. 1964 നവംബർ 6ന് ഇന്ത്യയിലാണ് അരുണ മില്ലർജനിച്ചത്. ഏഴു വയസ്സുള്ളപ്പോൾ മാതാപിതാക്കളോടൊപ്പം അമേരിക്കയിൽഎത്തി. മിസ്സൗറി യൂണിവേഴ്സ്റ്റിയിൽ നിന്നും സിവൽ എൻജിനീയറിംഗിൽ
ബിരുദമെടുത്തു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP