Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അവിഹിത ഗർഭം ധരിച്ച് പ്രസവിച്ച കുഞ്ഞിനെ ചവറുകൂനയിൽ തള്ളിയ കേസ്; ഇന്ത്യക്കാരിയായ യുവതിക്ക് 12 വർഷത്തെ തടവ് ശിക്ഷ വിധിച്ച് ന്യൂയോർക്ക് കോടതി

അവിഹിത ഗർഭം ധരിച്ച് പ്രസവിച്ച കുഞ്ഞിനെ ചവറുകൂനയിൽ തള്ളിയ കേസ്; ഇന്ത്യക്കാരിയായ യുവതിക്ക് 12 വർഷത്തെ തടവ് ശിക്ഷ വിധിച്ച് ന്യൂയോർക്ക് കോടതി

ന്യൂയോർക്ക്: അവിഹിത ഗർഭം ധരിച്ച് പ്രസവിച്ച കുഞ്ഞിനെനിമിഷങ്ങൾക്കകം ചവറു കൂനയിൽ തള്ളിയ ഇന്ത്യൻ അമേരിക്കൻ യുവതിക്ക്ന്യൂയോർക്ക് സ്റ്റേറ്റ് സുപ്രീം കോടതി 12 വർഷത്തെ തടവ് ശിക്ഷക്ക്വിധിച്ചു. ഡിസംബർ 11 തിങ്കളാഴ്ചയായിരുന്നു കോടതി വിധി.

ഗർഭിണിയാണെന്ന് വീട്ടുകാർ അറിഞ്ഞാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെഭയന്നതാണ് ഈ ക്രൂരകൃത്യം ചെയ്യുവാൻ തന്നെ പ്രേരിപ്പിച്ചതെന്ന് നൗഷിൻറങ്മാൻ (30) കോടതിയിൽ സമ്മതിച്ചു. 2016 മാർച്ച് 12 മുതൽ യുവതികസ്റ്റഡിയിലാണ്.

2016 മാർച്ചിൽ സ്റ്റാറ്റൻ ഐലന്റിലെ വീട്ടിൽ വച്ചായിരുന്നു സംഭവം. കുഞ്ഞ് കരയാതിരുന്നതും ശ്വാസോച്ച്വാസം നിലച്ചു എന്ന് തോന്നുകയും ചെയ്തതിനാലാണ് കുഞ്ഞിനെ ചവറുകൂനയിലേക്ക് പ്ലാസ്റ്റിക്ക് ബാഗിലാക്കിഎറിഞ്ഞതെന്നും യുവതി പറഞ്ഞു. എന്നാൽ ഓട്ടോപ്സിയിൽ ചവറുകൂനയിൽഎറിയുമ്പോൾ കുട്ടി മരിച്ചിട്ടില്ലായിരുന്നു എന്നാണ്രേഖപ്പെടുത്തിയി രിക്കുന്നത്.

കേസ്സ് വിസ്താരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ യുവതി കുറ്റ സമ്മതംനടത്തിയതിനാൽ ഇരുപത്തിയഞ്ച് വർഷം വരെ തടവ് ലഭിക്കാവുന്നത് പത്രണ്ട്വർഷമായി ചുരുക്കുകയായിരുന്നു. ജയിലിൽ 22 മാസം ഇതിനകംചിലവഴിച്ചതിനാൽ ഇനി പത്ത് വർഷത്തിന് ശേഷം ഇവർക്ക് ജയിൽവിമോചിതയാകാം.

ഗർഭധാരണം നടന്നുവെന്ന് തനിക്കറിയാമായിരുന്നില്ലെന്ന് പലതവണ ഇവർകോടതിയിൽ ആവർത്തിച്ചുവെങ്കിലും കുട്ടിയുടെ പിതൃത്വം അവകാശപ്പെടുന്നയുവാവുമായി ഇവർ ഈ വിവരം പങ്കുവെച്ചിരുന്നുവെന്നും കോടതി കണ്ടെത്തി.പിതാവിന്റെ പേരിൽ കേസ്സൊന്നും എടുത്തിരുന്നില്ല. യുവതിക്കെതിരെ യാതൊരുകേസ്സും നിലവില്ലാതിരുന്നതും ശിക്ഷ കുറക്കുന്നതിന് ഇടയാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP