Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മെയ് അവസാനം ഗ്രീൻ കാർഡിന് വേണ്ടി കാത്തിരിക്കുന്ന വിദേശിയരിൽ 306601 പേർ ഇന്ത്യക്കാർ;എച്ച് 1 ബി വിസയിൽ എത്തിചേർന്നിരിക്കുന്നവർക്ക് ഗ്രീൻകാർഡ് ലഭിക്കാൻ 70 വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന് അധികൃതർ

മെയ് അവസാനം ഗ്രീൻ കാർഡിന് വേണ്ടി കാത്തിരിക്കുന്ന വിദേശിയരിൽ 306601 പേർ ഇന്ത്യക്കാർ;എച്ച് 1 ബി വിസയിൽ എത്തിചേർന്നിരിക്കുന്നവർക്ക് ഗ്രീൻകാർഡ് ലഭിക്കാൻ 70 വർഷം വരെ കാത്തിരിക്കേണ്ടി വരുമെന്ന് അധികൃതർ

പി.പി. ചെറിയാൻ

വാഷിങ്ടൺ ഡി സി: അമേരിക്കയിൽ എച്ച് 1 ബി വിസയിൽഎത്തിചേർന്നിരിക്കുന്ന ഇന്ത്യൻ സ്‌ക്കിൽഡ് ഇമ്മിഗ്രന്റ്സിന്ഗ്രീൻ കാർഡ് (സ്ഥിരതാമസത്തിന്) ലഭിക്കുമെങ്കിൽ 70 വർഷം വരെകാത്തിരിക്കേണ്ടിവരുമെന്ന് യു എസ് സിറ്റിസൺഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻസർവ്വീലിന്റെ പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2018 മെയ് അവസാനംഗ്രീൻ കാർഡിന് വേണ്ടി കാത്തിരിക്കുന്ന 395025വിദേശിയരിൽ 306601 ഇന്ത്യക്കാരാണ്. എച്ച് 1 ബി വിസായിൽഎത്തിയിരിക്കുന്ന വിദേശീയർക്ക് ഓരോ വർഷവും ഓരോ രാജ്യങ്ങൾക്കും 7%ഗ്രീൻ കാർഡുകൾ അനുവദിക്കുന്ന നിയമമാണ് ഇപ്പോൾ നിലവിലിരിക്കുന്നത്. ഈ കണക്ക് വെച്ച് പരിശോധിച്ചാൽ ഇന്ത്യയിൽനിന്നുള്ളവർക്ക് 25 മുതൽ 92 വർഷം വരെ കാത്തിരിക്കേണ്ടിവരും.

306601 ഇന്ത്യൻ എച്ച് 1 ബി വിസാ അപേക്ഷകരുടെ ബെനിഫിഷറീസിനെഉൾപ്പെടുത്തിയാൽ സംഖ്യ ഇനിയും വർദ്ധിക്കും. ശരാശരി 70 വർഷത്തെകാത്തിരിപ്പ് വേണ്ടിവരുമെന്ന് ഉറപ്പാണ്.ഇന്ത്യക്ക് പുറകിൽ രണ്ടാംസ്ഥാനത്ത് ചൈനയും (67031), എൽബാർവഡോർ (7252), ഗ്വാട്ടിമാല(6027),ഹോണ്ടുറാസ് (5402), ഫിലിപ്പൈൻസ് (1491), മെക്സിക്കൊ (700),
വിയറ്റ്നാം (521) ഗ്രീൻ കാർഡിന് വേണ്ടി അപേക്ഷ നൽകികാത്തിരിക്കുന്നവരാണ്.

എച്ച് 1 ബി വിസായിൽ എത്തിച്ചേർന്നിരിക്കുന്നവർക്ക്അനുവദിക്കപ്പെട്ട കാലാവധി പൂർത്തീകരിച്ചാൽ അതത് രാജ്യങ്ങളിലേക്ക്മടങ്ങേണ്ടിവരുമെന്നാണ് ട്രംമ്പ് ഭരണകൂടം നൽകുന്ന മുന്നറിയിപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP