Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

അമേരിക്കയിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം; മുന്നിൽ ചൈന

അമേരിക്കയിൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനം; മുന്നിൽ ചൈന

പി.പി. ചെറിയാൻ

ന്യൂയോർക്ക്: അമേരിക്കയിൽ വിദ്യാഭ്യാസം നടത്തുന്ന വിദേശവിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇന്ത്യ രണ്ടാം സ്ഥാനത്താണെന്ന്ഇന്റർനാഷ്ണൽ എഡുക്കേഷൻ, യു.എസ്.ഡിപ്പാർട്ട്മെന്റ് ഓഫ്സ്റ്റേറ്റ് ബ്യൂറൊ ഓഫ് എഡുക്കേഷണൽ ആൻഡ് കൾച്ചറൽ അഫയേഴ്സ്നവം.13ന് പുറത്തുവിട്ട റിപ്പോർട്ടിൽ ചൂണ്ടികാണിക്കുന്നു.

യു.എസ്. വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ചൈനയാണ് ഒന്നാംസ്ഥാനത്തെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്റർനാഷ്ണൽ എഡുക്കേഷൻപോളിസി ആൻഡ് പ്രാക്ടീസ് ഗവേഷണ ചുമതല വഹിക്കുന്ന രാജിക ബണ്ഡാരിപറഞ്ഞു) 20162017 അദ്ധ്യയന വർഷത്തിൽ വിദേശ
വിദ്യാർത്ഥികളുടെ എണ്ണത്തിൽ 3 ശതമാനം വർദ്ധനവുണ്ടായിട്ടുണ്ടെന്നുംഇതു സർവ്വകാല റിക്കാർഡാണെന്നും ബണ്ഡാരി പറഞ്ഞു. ഇപ്പോൾ 1.08മില്യൺ വിദേശ വിദ്യാർത്ഥികളാണ് അമേരിക്കയിൽ ഉപരി പഠനത്തിനായിഎത്തിയിരിക്കുന്നത്. 2016 ൽ വിദേശവിദ്യാർത്ഥികളിൽ നിന്ന് 39ബില്യൺ ഡോളറിന്റെ വരുമാനമാണ് അമേരിക്കൻ ഖജനാവിൽ എത്തിയിട്ടുള്ളത്.200 രാജ്യങ്ങളിൽ നിന്നുളഅള വിദ്യാർത്ഥികളിൽ പഠനം നടത്തുന്നുണ്ട്.

20152016 ൽ 165, 918 വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നുംഎത്തിയപ്പോൾ 2016 2017 ൽ 12 ശതമാനം വർദ്ധിച്ചു. 186267 പേരാണ്ഇവിടെ എത്തിയത്.56.3 ശതമാനം ബിരുദപഠനത്തിനും, 11.8 ശതമാനം അണ്ടർ ഗ്രാജുവേറ്റും, 30.7ശതമാനം പോസ്റ്റ്ഗ്രാജുവേറ്റ് പഠനത്തിനുമാണ് അമേരിക്കയിൽ ഉള്ളത്.

അമേരിക്കയിൽ നിന്നും കഴിഞ്ഞവർഷം 4438 വിദ്യാർത്ഥികൾ ഇന്ത്യയിൽപഠനത്തിനായി എത്തിയപ്പോൾ ഈ അദ്ധ്യനവർഷം 4181 പേരാണ്എത്തിയിരിക്കുന്നത്. 5.8 ശതമാനം കുറവ്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP