Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ചെക്ക് ഡെപ്പോസിറ്റ് ചെയതതിന് ശേഷം കാണാതായ ഇന്ത്യൻ യുവതിയെ മൻഹാട്ടനിൽ നിന്നും കണ്ടെത്തി; അമർജിത്ത് കൗർ അപ്രത്യക്ഷയായത് എങ്ങോട്ടെന്ന് ഇനിയും വ്യക്തമല്ല

ചെക്ക് ഡെപ്പോസിറ്റ് ചെയതതിന് ശേഷം കാണാതായ ഇന്ത്യൻ യുവതിയെ മൻഹാട്ടനിൽ നിന്നും കണ്ടെത്തി; അമർജിത്ത് കൗർ അപ്രത്യക്ഷയായത് എങ്ങോട്ടെന്ന് ഇനിയും വ്യക്തമല്ല

പി.പി. ചെറിയാൻ

ക്വീൻസ് : ക്വീൻസിലെ ചെയ്‌സ് ബാങ്കിൽ ചെക്ക് ഡെപ്പോസിറ്റ് ചെയതതിന് ശേഷം അപ്രത്യക്ഷമായ അമർജിത് കൗറിനെ (34) വെള്ളിയാഴ്ച രാവിലെ മൻഹാട്ടിനിലെ തെരുവിൽ അലഞ്ഞു നടക്കുന്നതായി കണ്ടെത്തി.ആറാഴ്ച ഗർഭിണിയായ യുവതി മൂന്ന് ദിവസം എവിടെയായിരുന്നു എന്നത് ദുരൂഹമായി തുടരുന്നു.

അമർജിത് കൗർ തീർത്തും ആരോഗ്യവതിയായി കാണുന്നുവെങ്കിലും പരിശോധനയ്ക്കായി ആശുപ്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.ഭാര്യയെ കണ്ടെത്തിയതിൽ ഭർത്താവ് ലക്ക്വനർ മുൾട്ടാനിയും, ഏഴ് വയസ്സുള്ള ഇരട്ട കുട്ടികളും തികച്ചും സംതൃപ്തരാണ്. 15 വർഷമായി ഞങ്ങൾ സന്തോഷ കുടുംബ ജീവിതം നയിച്ചുവരുന്നു എന്ന് ഭർത്താവ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP