Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിദേശ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയാൽ അടുത്ത ദിവസം രാജ്യം വിടണം; പ്രവാസികളെ ബാധിക്കുന്ന പോളിസിയുമായി യുഎസ് സിറ്റിസൺ ഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസസ്

വിദേശ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കിയാൽ അടുത്ത ദിവസം രാജ്യം വിടണം; പ്രവാസികളെ ബാധിക്കുന്ന പോളിസിയുമായി യുഎസ് സിറ്റിസൺ ഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസസ്

പി.പി.ചെറിയാൻ

വാഷിങ്ടൻ ഡിസി : വിദേശ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കി ഗ്രാജുവേഷൻ ചടങ്ങിനു തൊട്ടടുത്ത ദിവസം രാജ്യം വിടേണ്ടിവരുമെന്ന് യുഎസ് സിറ്റിസൺ ഷിപ്പ് ആൻഡ് ഇമ്മിഗ്രേഷൻ സർവീസസ് പുതിയതായി പ്രസിദ്ധീകരിച്ച പോളിസിയിൽ നിർദ്ദേശിക്കുന്നു.

ഒരു പ്രത്യേക ആവശ്യത്തിനായി നോൺ ഇമ്മിഗ്രന്റ് വീസയിൽ എത്തിച്ചേരുന്നവർ ലക്ഷ്യം പൂർത്തീകരിച്ചാൽ രാജ്യം വിടണമെന്നത് ഇമ്മിഗ്രേഷൻ സിസ്റ്റത്തിന്റെ ഇന്റഗ്രിറ്റി ഉറപ്പാക്കുന്നതിനാവശ്യമാണെന്നാണ് പുതിയ പോളിസിയിൽ പറയുന്നത്.

നോൺ ഇമ്മിഗ്രന്റ്സായി എത്തുന്നവർ സമയപരിധി കഴിഞ്ഞു ഇവിടെ തങ്ങിയാൽ പ്രവേശന ചടങ്ങൾക്ക് വിരുദ്ധമാണെന്നും നിയമ ലംഘനമാണെന്നും യുഎസ്‌ബിഐഎസ് ഡയറക്ടർ എൽ. ഫ്രാൻസിസ് സിസ്ന ഇതു സംബന്ധിച്ചു പുറത്തിറക്കിയ പത്രപ്രസ്താവനയിൽ പറയുന്നു.

എഫ്ജെഎം വിസകളിൽ അമേരിക്കയിൽ എത്തിയിട്ടുള്ളവർക്ക് വിസാ സ്റ്റാറ്റസ് നിലനിർത്തുവാൻ കഴിഞ്ഞിട്ടില്ലെങ്കിൽ 2018. ഓഗസ്റ്റ് 9 മുതൽ ഇത്തരക്കാരെ നിയമ വിരുദ്ധ താമസക്കാരായി കണക്കാക്കി നടപടികൾ സ്വീകരിക്കുമെന്ന മുന്നറിയിപ്പും ഇതിൽ ഉൾപ്പെടുന്നു.

2016 ൽ വിസാ കാലാവധി കഴിഞ്ഞു അമേരിക്കയിൽ തങ്ങുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 99,000 ആണെന്നും ഇവർ എത്രയും വേഗം രാജ്യം വിടണമെന്നും ഡിഎച്ച്എസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP