Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബോട്ടിങ്ങ് നടത്തുന്നതിനിടെ തടാകത്തിൽ മുങ്ങിമരിച്ച ജിനു ജോസഫിന് ഇന്ന് മലയാളി സമൂഹം അന്ത്യോമപചാരം അർപ്പിക്കും; പൊതുദർശനം വൈകിട്ട് മിസ്സോറി സിറ്റിയിൽ; മൃതദേഹം കേരളത്തിലേക്ക്

ബോട്ടിങ്ങ് നടത്തുന്നതിനിടെ തടാകത്തിൽ മുങ്ങിമരിച്ച ജിനു ജോസഫിന് ഇന്ന് മലയാളി സമൂഹം അന്ത്യോമപചാരം അർപ്പിക്കും; പൊതുദർശനം  വൈകിട്ട് മിസ്സോറി സിറ്റിയിൽ; മൃതദേഹം കേരളത്തിലേക്ക്

പി.പി. ചെറിയാൻ

ഹൂസ്റ്റൺ: കൂട്ടുകാരുമൊത്ത് ബോട്ടിങ്ങ് നടത്തുന്നതിനിടെ ഹൂസ്റ്റൺ തടാകത്തിൽ മുങ്ങിമരിച്ച ജിനു ജോസഫിന്റെ പൊതുദർശനം ഓഗസ്റ്റ് 9 വ്യാഴാഴ്ച വൈകീട്ടു 3.30 മുതൽ 10 വരെ നടത്തപ്പെടുന്നു.മിസ്സോറി സിറ്റിയിലെ സെന്റ് മേരീസ് ക്നാനായ കാത്തലിക്ക് ചർച്ചിലാണ് പൊതുദർശനം.

പൊതുദർശനത്തിനുശേഷം മൃതദേഹം കേരളത്തിലേക്ക് കൊണ്ടുപോകും. അവിടെയാണ് സംസ്‌ക്കാര ചടങ്ങുകൾ നടക്കുകയെന്ന് കുടുംബാംഗമായ ബെന്നി തോമസ് പറഞ്ഞു.ഓഗസ്റ്റ് 3 വെള്ളിയാഴ്ചയായിരുന്നു അപകടം. ശനിയാഴ്ച മൃതദേഹം കണ്ടെടുത്തിരുന്നു.

ഭാര്യ ഫിൻസി, മക്കൾ: അലോസ്, അലാണ, അലോഷ് എന്നിവർ ഉൾപ്പെട്ട കുടുംബത്തിന്റെ ഏകവരുമാനമാർഗ്ഗമായിരുന്നു ജിനു.കുടുംബത്തെ സഹായിക്കുന്നതിന് Gofundme യിലൂടെ സഹായധനം നൽകാവുന്നതാണ്. 85,000 ഡോളർ ലക്ഷ്യമിട്ട ഫണ്ടിലേക്ക് രണ്ടു ദിവസത്തിനുള്ളിൽ 608 പേരിൽ നിന്നും സംഭാവനയായി 60 935 ഡോളർ ലഭിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾക്ക് 847 528 0492 ബെന്നി തോമസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP