Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പതിനാലു വയസ്സുള്ള മകൾക്ക് ഓർമ്മ നഷ്ടപ്പെടുന്നതുവരെ മദ്യം നൽകിയ സംഭവം; കെന്റക്കിൽ മാതാവിന് 20 വർഷം തടവ്

പതിനാലു വയസ്സുള്ള മകൾക്ക് ഓർമ്മ നഷ്ടപ്പെടുന്നതുവരെ മദ്യം നൽകിയ സംഭവം; കെന്റക്കിൽ മാതാവിന് 20 വർഷം തടവ്

പി പി ചെറിയാൻ

കെന്റക്കി: പതിനാലു വയസ്സുള്ള മകൾക്ക് ഓർമ്മ നഷ്ടപ്പെടുന്നതുവരെവിസ്‌ക്കി നൽകിയ മാതാവിന് സർക്യൂട്ട് ജഡ്ജി ഡേവിഡ് ടാപ്പ് 20വർഷത്തെ തടവ് ശിക്ഷ വിധിച്ചു. മാതാവ് മിറാൻഡ ഗെയ്ൽ പൊളസ്റ്റൻ(35) സംഭവം നടക്കുമ്പോൾ നിരവധി കളവുകേസുകളിൽ പ്രതിയായിരുന്നു. അഞ്ചുവർഷത്തെ നല്ല നടപ്പിൽ ശിക്ഷിക്കുകയും ചെയ്തിരുന്നു.

സോമർസെറ്റ് പൊലീസ് കേസിന്റെ വിചാരണ സമയത്ത് ഇവർ മകളെ മദ്യം കഴിപ്പിക്കു ന്നതിന്റെ വിഡിയോ ദൃശ്യം കോടതിയിൽ സമർപ്പിച്ചിരുന്നു.ബോധം മറയുന്നതു വരെ മദ്യം കഴിപ്പിച്ചത് ഇനി മേലിൽ മദ്യം കഴിക്കാൻതോന്നരുതെന്നുള്ള സദുദ്ദേശ്യത്തോടെയാ യിരുന്നുവെന്നു മാതാവ് കോടതിയിൽമൊഴി നൽകി. മകൾ പല തവണ മതി എന്നു പറഞ്ഞിട്ടും മാതാവ് ഇവരെനിർബന്ധിക്കുന്ന ദൃശ്യങ്ങളും വിഡിയോയിൽ ഉണ്ടായിരുന്നു.

കളവ് കേസ്സിൽ പ്രൊബേഷനിലിരിക്കെ മദ്യം കൈവശം വയ്ക്കുകയോ കുടിക്കുകയോ ചെയ്യരുതെന്ന നിയമം ഇവർ ലംഘിച്ചതായി പൊലീസ് അറിയിച്ചു. മാത്രമല്ല പ്രായപൂർത്തിയാകാത്ത മക്കൾക്കു മദ്യം നൽകി. സീരിയസ് ഇൻജുറിവരുത്തിയതിനും ഇവർക്കെതിരെ കേസ്സെടുത്തിരുന്നു.

മറ്റുള്ളവർക്ക് അപകടം വരുത്താൻ സാധ്യതയുള്ളതിനാൽ നല്ല നടപ്പുറദ്ദാക്കണമെന്നും ജയിലിലടക്കുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP