Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ കനേഡിയൻ യുവതി ലില്ലി സിങ് യൂണിസെഫിന്റെ ഗുഡ് വിൽ അംബാസിഡർ സ്ഥാനത്തേക്ക്; സൂപ്പർ വുമണിന് പദവി ലഭിച്ചത് നിരാലംബരും നിർധനരുമായ കുട്ടികളെ ബോധവൽക്കരിക്കുന്നതിന്റെ അംഗീകാരമായി

ഇന്ത്യൻ കനേഡിയൻ യുവതി ലില്ലി സിങ് യൂണിസെഫിന്റെ ഗുഡ് വിൽ അംബാസിഡർ സ്ഥാനത്തേക്ക്; സൂപ്പർ വുമണിന് പദവി ലഭിച്ചത് നിരാലംബരും നിർധനരുമായ കുട്ടികളെ ബോധവൽക്കരിക്കുന്നതിന്റെ അംഗീകാരമായി

പി.പി. ചെറിയാൻ

ന്യൂയോർക്ക്: കൊമേഡിയൻ, എഴുത്തുകാരി തുടങ്ങിയ നിലയിൽ യുട്യൂബിൽ നിറഞ്ഞു നിൽക്കുന്ന ഇന്ത്യൻ കനേഡിയൻ വംശജയെ യൂണിസെഫിന്റെ ഗുഡ് വിൽ അംബാസിഡറായി നിയമിച്ചു.

ജൂലൈ 15 ശനിയാഴ്ച നടന്ന പ്രത്യേക ചടങ്ങിൽ സൂപ്പർ വുമൺ എന്നറിയപ്പെടുന്ന ലില്ലി യൂണിസെഫ് അംഗങ്ങൾക്കൊപ്പം മധ്യപ്രദേശിലേക്ക് യാത്ര ചെയ്ത് അവിടെ നിരാലംബരും നിർധനരും ദരിദ്രരുമായ കുട്ടികളെ അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികളെക്കുറിച്ചു ബോധവൽക്കരിക്കുന്നതിന് നടത്തിയ ശ്രമത്തിനുള്ള അംഗീകാരമായാണ് ഗുഡ്വിൽ അംബാസഡർ പദവി ലഭിച്ചത്. പുതിയ പദവി തന്നെ കൂടുതൽ ഉത്തരവാദിത്തത്തിലേക്ക് നയിച്ചിരിക്കുകയാണെന്നും അതിൽ എനിക്ക് സംതൃപ്തിയുണ്ടെന്നും ലില്ലി പ്രതികരിച്ചു.

യൂനിസെഫിന്റെ ഇന്ത്യൻ പ്രതിനിധി യാസ്മിൻ അലി ഹക്ക് ലില്ലിയെ റോൾ മോഡലാണെന്ന് വിശേഷിപ്പിച്ചത്. പഞ്ചാബിൽ നിന്നുള്ള മാതാപിതാക്കൾ മൽവിന്ദർ, സുക് വിന്ദർ സിങ് ദമ്പതികളുടെ മകളായി 1988 ൽ ടൊറന്റോയിലായിരുന്നു ലില്ലിയുടെ ജനനം.2010 ഒക്ടോബറിൽ ആരംഭിച്ച ചാനലിന് 2 ബില്യണിലധികം പേരാണ് കാഴ്ചക്കാരായുണ്ടായിരുന്നത്. എന്റർടെയ്ന്മെന്റ് 2017 ഫോർബ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്താണ് ലില്ലി. ഇവർ നല്ലൊരു ഗായിക കൂടിയാണ്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP