Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ലോസ് ആഞ്ചലസിൽ മിനിമം വേജ് 9 ഡോളറിൽ നിന്ന് 15 ഡോളർ ആയി ഉയർത്തി; അടുത്ത അഞ്ചു വർഷം കൊണ്ട് പ്രാബല്യത്തിൽ

ലോസ് ആഞ്ചലസിൽ മിനിമം വേജ് 9 ഡോളറിൽ നിന്ന്  15 ഡോളർ ആയി ഉയർത്തി; അടുത്ത അഞ്ചു വർഷം കൊണ്ട് പ്രാബല്യത്തിൽ

ലോസ് ആഞ്ചലസ്: മണിക്കൂറിൽ 15 ഡോളർ മിനിമം വേജ് ആയി ഉയർത്തുന്ന രാജ്യത്തെ ഏറ്റവും വലിയ സിറ്റിയായി ലോസ് ആഞ്ചലസ്. ഇതുസംബന്ധിച്ച ഓർഡിനൻസിൽ മേയർ എറിക് ഗാർസെറ്റി ഒപ്പു വച്ചതോടെ കുറഞ്ഞ വേതനം 15 ഡോളർ എന്നത് നിയമമായി. മിനിമം വേജ് 15 ഡോളറായി ഉയർത്തിയത് തൊഴിലാളി കുടുംബങ്ങൾക്ക് അവരുടെ ജീവിത നിലവാരം മെച്ചപ്പെടുത്താൻ സാഹചര്യമൊരുക്കുമെന്ന് മേയർ സൗത്ത് ലോസ് ആഞ്ചലസിൽ നടന്ന പരിപാടിയിൽ ചൂണ്ടിക്കാട്ടി.

നിലവിൽ ഒമ്പതു ഡോളർ മിനിമം വേജ് എന്നുള്ളത് പല ഘട്ടങ്ങളിലായി എംപ്ലോയർമാർ 15 ഡോളറിലേക്ക് ഉയർത്തിക്കൊണ്ടു വരണം. ആദ്യഘട്ടമായ 2016 ജൂലൈയിൽ 10.50 ഡോളർ ആയി ഉയർത്തുന്ന മിനിമം വേജ് പിന്നീടുള്ള ഓരോ വർഷവും 12 ഡോളർ, 13.15 ഡോളർ, 14.25 ഡോളർ, 15 ഡോളർ എന്ന തരത്തിൽ വർധിപ്പിക്കണം. ചെറുകിട ബിസിനസുകാർക്കും മറ്റു ചില നോൺ പ്രോഫിറ്റ് സംരംഭകർക്കും മിനിമം വേജ് 15 ഡോളറിലേക്ക് ഉയർത്താൻ ഒരു വർഷത്തെ കൂടി സാവകാശം നൽകും.

അതേസമയം ലോസ് ആഞ്ചലസിലെ റെസ്‌റ്റോറന്റ് ഉടമകൾ, തിയേറ്റർ ഗ്രൂപ്പുകൾ, ചെറുകിട സംരംഭകർ തുടങ്ങിയവർ മിനിമം വേജ് വർധനയ്‌ക്കെതിരേ രംഗത്തെത്തിയിരുന്നു. മിനിമം വേജ് ഉയർത്തിക്കൊണ്ട് പ്രഖ്യാപനം നടത്തുന്ന ഈ ശ്രേണിയിലെ ഏറ്റവും ഒടുവിലത്തെ സിറ്റിയാണ് ലോസ് ആഞ്ചലസ്. ഇവിടെ മിനിമം വേജ് ഉയർത്തണമെന്ന ആവശ്യത്തിന് മുറവിളി തുടങ്ങിയിട്ട് ഏറെ നാളായിരുന്നു. സാമ്പത്തിക മാന്ദ്യത്തിൽ നിന്നു കരകയറുന്നതിനും വരുമാനത്തിലുള്ള അസമത്വവും ദാരിദ്ര്യവും മറികടക്കുന്നതിനും മറ്റും മിനിമം വേജ് ഉയർത്തിയേ തീരൂ എന്നുള്ളതായിരുന്നു പ്രധാന ആവശ്യം. സീറ്റിൽ, സാൻ ഫ്രാൻസിസ്‌കോ എന്നിവിടങ്ങളിൽ കുറഞ്ഞ വേതനം മണിക്കൂറിൽ 15 ഡോളർ ആക്കിയിരുന്നു. കഴിഞ്ഞ വർഷം ഷിക്കാഗോയിലും കുറഞ്ഞ വേതനം മണിക്കൂറിൽ 13 ഡോളർ ആക്കി നിയമം പാസാക്കി.

മിനിമം വേജ് ഉയർത്താനുള്ള ബിൽ കഴിഞ്ഞാഴ്ച കാലിഫോർണിയ നിയമനിർമ്മാണ സഭയിൽ അവതരിപ്പിച്ചിരുന്നു.  2017-ൽ കുറഞ്ഞവേതനം മണിക്കൂറിന് 13 ഡോളർ ആക്കി ഉയർത്തുന്ന തരത്തിലാണ് കാലിഫോർണിയയിൽ നിയമനിർമ്മാണം നടക്കുന്നത്. 2016-ൽ കുറഞ്ഞ വേതനം മണിക്കൂറിൽ 10 ഡോളർ ആക്കിക്കൊണ്ട് കാലിഫോർണിയയിൽ മുമ്പു തന്നെ പ്രഖ്യാപനം ഉണ്ടായിരുന്നു. അതിനു പുറമേയാണിത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP