Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202413Monday

ഇന്ത്യൻ അമേരിക്കൻ രാജു നരിസേട്ടി കൊളംമ്പിയാ യൂണിവേഴ്സിറ്റി ജേർണലിസം പ്രൊഫസർ

ഇന്ത്യൻ അമേരിക്കൻ രാജു നരിസേട്ടി കൊളംമ്പിയാ യൂണിവേഴ്സിറ്റി ജേർണലിസം പ്രൊഫസർ

പി.പി. ചെറിയാൻ

ന്യുയോർക്ക്: ഇന്ത്യൻ അമേരിക്കൻ വംശജനായ എഡിറ്റർ ആൻഡ്ഡിജിറ്റൽ മീഡിയാ എക്സിക്യൂട്ടീവ് രാജു നരിസേട്ടിയെ കൊളംമ്പിയയൂണിവേഴ്സിറ്റി എക്കണോമിക്സ് ആൻഡ് ബിസിനസ് ജർണലിസം പ്രൊഫസറായിനിയമിച്ചു. കൊളംമ്പിയ യൂണിവേഴ്സിറ്റി ജർണലിസം സ്‌കൂൾ ജൂൺ നാലിനുപുറത്തിറക്കിയ വിജ്ഞാപനത്തിലാണ് നിയമനം ഔദ്യോഗികമായി അറിയിച്ചത്.

ഇന്ത്യൻ അമേരിക്കൻ ജർണലിസ്റ്റുകൂടിയായ രാജുവിന് ബിസിനസ്ജർണലിസത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുമെന്ന്യൂണിവേഴ്സിറ്റിയുടെ ന്യൂസ് റിലീസിൽ ചൂണ്ടികാണിക്കുന്നു. ഡിജിറ്റൽജേർണലിസത്തിൽ ലോകോത്തര നിലവാരം പുലർത്തുന്ന കൊളംമ്പിയ ബിസിനസ്സ്‌സ്‌കൂളിൽ ലഭിച്ച നിയമനം വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്നും
അംഗീകാരത്തിനർഹമായ പ്രവർത്തനങ്ങൾ കാഴ്ചവയക്കാൻ ശ്രമിക്കുമെന്നും
രാജു പറഞ്ഞു.

1966 ൽ ഹൈദരാബാദിലായിരുന്നു രാജുവിന്റെ ജനനം. ഇന്ത്യാനയൂണിവേഴ്സിറ്റിയിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ രാജു ന്യൂസ്കോർപ്പറേഷൻ സീനിയർ വൈസ് പ്രസിഡന്റ്, മാനേജിങ് എഡിറ്റർ(വാഷിങ്ടൻ പോസ്റ്റ്) വാൾസ്ട്രീറ്റ് ജേർണൽ എന്നിവിടങ്ങളിൽ
പ്രവർത്തിച്ചിരുന്നു. 2007 ൽ വേൾഡ് ഇക്കണോമിക്ക് ഫോറം രാജുവിനെ യങ്ഗ്ലോബൽ ലീഡറായി തിരഞ്ഞെടുത്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP