Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇന്ത്യൻ അമേരിക്കൻ കുടുംബത്തിന് അനുവദിച്ച 21 മില്യൻ നഷ്ടപരിഹാരം റദ്ദുചെയ്തു

ഇന്ത്യൻ അമേരിക്കൻ കുടുംബത്തിന് അനുവദിച്ച 21 മില്യൻ നഷ്ടപരിഹാരം റദ്ദുചെയ്തു

പി.പി. ചെറിയാൻ

മിഷിഗൻ: തെറ്റായ ശസ്ത്രക്രിക്ക് വിധേയമാക്കിയതിനെ തുടർന്ന്ഇന്ത്യൻ അമേരിക്കനായ ബിമൻ നായ്യാർ (81) മരിച്ച സംഭവത്തിൽആശുപത്രി 21 മില്യൺ നഷ്ടപരിഹാരം നൽകണമെന്ന സർക്യൂട്ട് കോടതി വിധിമിഷിഗൻ സുപ്രീം കോടതി റദ്ദ് ചെയ്തു.2012 ൽ ബിമനെ താടിയെല്ലിലുണ്ടായപരുക്ക് ചികിത്സിക്കുന്നതിനാണ് ഓക്ക് വുഡ്ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മാറിപ്പോയ സ്‌കാൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തലച്ചോറിലെരക്തസ്രാവ ത്തിനാണ് ഡോക്ടർമാർ ശസ്ത്രക്രിയ നടത്തിയത്.ശസ്ത്രക്രിയക്കുശേഷം അബോധാവസ്ഥയിലായ രോഗി 60 ദിവസത്തിനു ശേഷംമരിക്കുകയായിരുന്നു.

ഈ സംഭവത്തിൽ ആശുപത്രിക്കെതിരെ ഫയൽ ചെയ്ത നഷ്ടപരിഹാര കേസിൽ വയൽകൗണ്ടി സർക്യൂട്ട് കോർട്ട് ജൂറി നയ്യാറിന്റെ കുടുംബത്തിന് 21മില്യൺ അനുവദിച്ച് ഉത്തരവിട്ടിരുന്നു. ഇത്രയും വലിയ സംഖ്യസഷ്ടപരിഹാരമായി വിധിക്കുന്നത് മിഷിഗൻ സംസ്ഥാനത്ത് ആദ്യമായിരുന്നു.

ഈ വിധിക്കെതിരെ ആശുപത്രി അറ്റോർണി നൽകിയ അപ്പീൽ രണ്ടു തവണ സുപ്രീംകോടതി തള്ളിയിരുന്നു. എന്നാൽ ഫെബ്രുവരി 7 ന് പുതിയ വിധിപ്രഖ്യാപിക്കുകയായിരുന്നു. നയ്യാർ കുടുംബത്തിന് നെഗൽജൻസ് ക്ലെയ്മോ,മെഡിക്കൽ മാൽപ്രാക്ടീസ് ക്ലെയ്മോ ഇല്ലെന്ന് ചീഫ് ജസ്റ്റീസ്മാർക്ക് മാൻ വിധിയെഴുതി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP