Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇരട്ടക്കൊല നടത്തി രക്ഷപെട്ട മധ്യവയസ്‌ക ടെക്സസിൽ പിടിയിലായി

ഇരട്ടക്കൊല നടത്തി രക്ഷപെട്ട മധ്യവയസ്‌ക ടെക്സസിൽ പിടിയിലായി

പി.പി. ചെറിയാൻ

ടെക്സസ്: ഭർത്താവിനേയും രൂപസാദൃശ്യമുള്ള മറ്റൊരു സ്ത്രീയേയുംകൊലപ്പെടുത്തി പൊലീസ് വലയത്തിൽ നിന്നും രക്ഷപെട്ട ലൂയിസ് റീസിനെടെക്സസിലെ സൗത്ത് പഡ്രെ ഐലന്റിൽ വെച്ച് പൊലീസ് അറസ്റ്റു ചെയ്തു.പത്തു ദിവസമായി നടന്ന രാജ്യവ്യാപക തിരച്ചലിനൊടുവിലാണ് പ്രതിയെ പിടികൂടാനായതെന്ന് യുഎസ് മാർഷൽ വക്താവ് അറിയിച്ചു.

ഗാംബ്ലിങ്ങിൽ വന്ന പണനഷ്ടം ഒഴിവാക്കാൻ ആദ്യം ഭർത്താവിനേയുംതുടർന്ന് ഫ്ലോറിഡായിൽ വച്ചു പരിചയപ്പെട്ട രൂപസാദൃശ്യമുള്ള പമീലഹച്ചിൻസനെയും (59) കൊലപ്പെടുത്തി ഇവരുടെ ഐഡിയും ക്രെഡിറ്റ് കാർഡുംകാറുമായി ലൂയിസ് രക്ഷപ്പെടുകയായിരുന്നു.

മിനിസോട്ടയിൽ മാർച്ച് 23ന് 54 വയസ്സുള്ള നേവി വിമുക്തഭടനുംഭർത്താവുമായ റീസ്സിനെ കൊലപ്പെടുത്തി. തുടർന്ന് ഫ്ലോറിഡായിലെത്തിഏപ്രിൽ 5 നാണ് ഹച്ചിൻസനെ കൊലപ്പെടുത്തിയത്.യുഎസ് മെക്സിക്കൊ അതിർത്തിക്കു സമീപമാണ് ഇവർ അറസ്റ്റിലായത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP