Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നോർത്തുകൊറിയയ്‌ക്കെതിരെ അമേരിക്ക സൈനീക നടപടി ആരായുമെന്ന് നിക്കി ഹെയ്‌ലിയുടെ മുന്നറിയിപ്പ്

നോർത്തുകൊറിയയ്‌ക്കെതിരെ അമേരിക്ക സൈനീക നടപടി ആരായുമെന്ന് നിക്കി ഹെയ്‌ലിയുടെ മുന്നറിയിപ്പ്

പി.പി ചെറിയാൻ

വാഷിങ്ടൺ: വേണ്ടി വന്നാൽ നോർത്തുകൊറിയക്കെതിരെ അമേരിക്ക സൈനീക നടപടികൾ ആരായുമെന്ന് യു.എൻ. അംബാസിഡർ നിക്കി ഹെയ്‌ലി മുന്നറിയിപ്പു നൽകി. നോർത്തുകൊറിയ ചൊവാഴ്ച ഇന്റർകോണിനൽ ബല്ലിസ്റ്റിക് മിസൈൽ വിജയകരമായി പരീക്ഷിച്ചതിനെ ശക്തമായ ഭാഷയിലാണ് നിക്കിഹെയ്‌ലി വിമർശിച്ചത്.

പ്രത്യേക സാഹചര്യം കണക്കിലെടുത്ത് വിളിച്ചു ചേർത്ത യു.എൻ. സെക്യൂരിറ്റി കൗൺസിലിന്റെ അടിയന്തിര യോഗത്തിലാണഅ നിക്കി അമേരിക്കയുടെ നിലപാട് വ്യക്തമാക്കിയത്.

മിസൈൽ പരീക്ഷിച്ച ചൊവ്വാഴ്ചയെ കറുത്തദിനമെന്നാണ് നിക്കി വിശേഷിപ്പിച്ചത്. ലോക സമാധാനത്തിനും, സുരഷിതത്വത്തിനും നോർത്തുകൊറിയ വലിയ ഭീഷിണി ഉയർത്തിയിരിക്കുന്നു. നോർത്തുകൊറിയയ്‌ക്കെതിരെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നു നിക്കി സഖ്യരാഷ്ട്രങ്ങളോട് അഭ്യർത്ഥിച്ചു.

നോർത്തുകൊറിയയെ നിയന്ത്രിക്കുന്നതിന് റഷ്യയും ചൈനയും സമ്മർദ്ദം ചെലുത്തണമെന്നും നിക്കി ആവശ്യപ്പെട്ടു. അമേരിക്ക യുദ്ധം ആഗ്രഹിക്കുന്നില്ലെന്നും, നോർത്തുകൊറിയ ഇത്തരം പ്രവർത്തനങ്ങൾ തുടർന്നാൽ അതിനെ നേരിടുന്നതിന് അമേരിക്കാ സുസജ്ജമാണെന്ന് നിക്കി ഹെയ്‌ലി പറഞ്ഞു.

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP