Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നിക്കി ഹേലി ഗാന്ധിപാർക്കിൽ രാഷ്ട്ര പിതാവിന് പുഷ്പാഞ്ജലി അർപ്പിച്ചു

നിക്കി ഹേലി ഗാന്ധിപാർക്കിൽ രാഷ്ട്ര പിതാവിന് പുഷ്പാഞ്ജലി അർപ്പിച്ചു

പി.പി.ചെറിയാൻ

ഇർവിങ് (ഡാളസ്): അമേരിക്കയുടെ യു എൻ അംബാസിഡറും, ഇന്ത്യൻ വംശജയുമായ നിക്കി ഹേലി ഇർവിംഗിലുള്ള മഹാത്മാ ഗാന്ധിപാർക്ക് സന്ദർശിച്ചു രാഷ്ട്രപിതാവിന്റെ പ്രതിമക്ക് മുമ്പിൽ പുഷ്പാഞ്ജലി അർപ്പിച്ചു. മെയ് 23 ബുധനാഴ്ച ഉച്ചയോടെ കഠിന ചൂടിനെ പോലും അവഗണിച്ച് കനത്ത സുരക്ഷാ വലയത്തിൽ ഗാന്ധിപാർക്കിൽ എത്തിചേർന്ന നിക്കി ഹേലിയ മഹാത്മാഗാന്ധി മെമോറിയൽ ഓഫ് നോർത്ത് ടെക്സസ് പ്രസിഡന്റ് ഡോ പ്രസാദ് തോട്ടകുറയും, ഡയറക്ടർ ബോർഡ് അംഗങ്ങളും ചേർന്ന് സ്വീകരിച്ചു.

തുടർന്ന് മഹാത്മാ ഗാന്ധി സ്മാരകത്തിൽ എത്തി ചേർന്ന് നിക്കി അവിടെ എഴുതിവെച്ചിരുന്ന മഹാത്മജിയുടെ മഹത് വചനങ്ങൾ ഓരോന്നായി സസൂഷ്മം വായിച്ചു. 2014 ൽ ഗാന്ധിപാർക്കിന്റെ ഗ്രൗണ് ബേക്കിങ്ങ് സെറിമണിയിൽ പങ്കെടുത്ത ശേഷം ആദ്യമായാണ് ഹേലി ഇവിടെ സന്ദർശനത്തിനെത്തുന്നത്. തുടർന്ന് ഗാന്ധിപാർക്കിൽ നടന്ന സമ്മേളനത്തിൽ പ്രസിഡന്റ് മുഖ്യതിഥിയെ സ്വാഗതം ചെയ്തു.

ഇന്ത്യൻ രാഷ്ട്ര പിതാവിന് ഉചിതമായ സ്മാരകം നിർമ്മിക്കുന്നതിന് അനുമതി നൽകിയ നേതാക്കളേയും നിക്കി പ്രത്യേകം അഭിനന്ദിച്ചു. മഹാത്മാ ഗാന്ധിജിയുടെ ആദർശങ്ങൾക്ക് ആധുനിക കാലഘട്ടത്തിൽ പോലും പ്രതക്തി വർദ്ധിച്ചിരിക്കുകയാണെന്ന് നിക്കി പറഞ്ഞു.

യോഗത്തിൽ പ്രത്യേക ക്ഷണിതാക്കളായി ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധികളായ പി പി ചെറിയാൻ, ജോസ് പ്ലാക്കാട്ട് എന്നിവരും ടെക്സസ്സിലെ പ്രധാന വാർത്താ ചാനലുകളുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. മെയ് 22 ചൊവ്വാഴ്ച ഹൂസ്റ്റൺ യൂണിവേഴ്സിറ്റിയിൽ നിക്കി ഹേലി പ്രസംഗിക്കവെ പാലസ്ത്യൻ പ്രശ്നത്തിൽ സ്വീകരിച്ച നിലപാടുകളിൽ പ്രതിഷേധിച്ച വിദ്യാർത്ഥികൾ ബഹളമുണ്ടാക്കിയ പശ്ചാത്തലത്തിൽ വൻ സുരക്ഷാ ക്രമീകരണങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP