Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുടുംബ കലഹം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചു

കുടുംബ കലഹം അന്വേഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥർ വെടിയേറ്റ് മരിച്ചു

പി.പി. ചെറിയാൻ

ഒഹായൊ: കൊളംബസിനു സമീപമുള്ള സിറ്റിയിലെ അപ്പാർട്ട്മെന്റിൽ കുടുംബകലഹം നടക്കുന്നുവെന്നു സന്ദേശം ലഭിച്ചതിനെ തുടർന്ന് അന്വേഷിക്കാനെത്തിയ2 ഒഹായൊ പൊലീസ് ഉദ്യോഗസ്ഥർ വെടിയേറ്റു മരിച്ചതായി വെസ്റ്റർവില്ലപൊലീസ് ചീഫ് ജൊ മൊർബിസ്റ്റർ അറിയിച്ചു.

ഫെബ്രുവരി 10നു ശനിയാഴ്ച വൈകിട്ടാണു സംഭവം.എറിക്ക് ജൊറിങ്ങ് (39) ആന്റണിമൊറല്ലി (54) എന്നീ ഓഫിസർമാരാണ് ക്വന്റിൻ ലാമാർ സ്മിത്ത് (30) എന്നപ്രതിയുടെ വെടിയേറ്റു മരിച്ചത്. പൊലീസ് തിരിച്ചു വെടിവച്ചതിനെ തുടർന്ന്ഗുരുതരമായി പരുക്കേറ്റ സ്മിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇയാളുടെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിശദവിവരങ്ങൾ പൊലീസ്
പുറത്തുവിട്ടിട്ടില്ല.

പ്രതി സ്മിത്തും ഭാര്യ കാൻഡസും ഒരു പെൺകുട്ടിയുമായാണ് ടൗൺ ഹൗസിൽതാമസിച്ചിരുന്നത്. ഭാര്യ കാൻഡസ് ഉച്ചയോടെ 911 വിളിച്ചുസഹായമഭ്യർത്ഥിച്ചു. ഉടനെ സംഭവ സ്ഥലത്തെത്തിയ പൊലീസിനോട് അകത്തുപ്രവേശിക്കരുതെന്ന് കാൻഡസ് കരഞ്ഞു പറഞ്ഞതായി പൊലീസ് പറയുന്നു. പൊലീസ്തിരിച്ചു പോകാൻ തയ്യാറെടുക്കുന്നതിനിടയിലാണ് പ്രതി സ്മിത്ത് പൊലീസിനുനേരെ നിറയൊഴിച്ചത്.

പതിനാറ് വർഷം സർവീസുള്ള എറിക്ക് (39) സംഭവ സ്ഥലത്തും 29 വർഷംസർവ്വീസുള്ള ആന്റണി (64) ഒഹായൊ സ്റ്റേറ്റ് യൂണിവേഴ്സിറ്റി വെക്സനർമെഡിക്കൽ സെന്ററിലുമാണ് മരിച്ചത്. പ്രതി സ്മിത്ത് 2009 ൽ നാലു  വർഷത്തെ ജയിൽ ശിക്ഷണമനുഭവിച്ചിട്ടുണ്ട്. ഈ ആഴ്ചയിൽ അഞ്ചു പൊലീസ്ഉ ദ്യോഗസ്ഥരാണ് ഡ്യൂട്ടിക്കിടയിൽ വെടിയേറ്റു മരിച്ചത്. എൽപാസൊ (1),അറ്റ്ലാന്റ (1) റിച്ചർഡ്സൺ (1) ഒഹായൊ (2

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP