Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഒക്കലഹോമ ഇന്ത്യൻ കോൺസുലാർ ക്യാംപ് 30-ന്

ഒക്കലഹോമ ഇന്ത്യൻ കോൺസുലാർ ക്യാംപ്  30-ന്

പി.പി. ചെറിയാൻ

ഒക്കലഹോമ: കോൺസുലേറ്റ് ജനറൽ ഓഫ് ഇന്ത്യ (ഹൂസ്റ്റൺ), ഒക്കലഹോമ മലയാളി അസോസിയേഷനും ഇന്ത്യൻ അസോസിയേഷൻ ഓഫ് ഒക്കോലഹോമയുമായി സഹകരിച്ചു ഏകദിന കോൺസുലർ ക്യാംപ് സംഘടിപ്പിക്കുന്നു. യൂക്കൺ പാർക്ക് അവന്യുവിലുള്ള ഇന്റർനാഷണൽ പെന്റ് കോസ്റ്റൽ അസംബ്ലിയിൽ രാവിലെ 10 മുതൽ വൈകിട്ട് 4 വരെയാണ് ക്യാംപ് നടക്കുന്നത്.

യുഎസ് പാസ്‌പോർട്ട് കൈവശം ഉള്ളവർ ഒസിഐ കാർഡും, വിസ, റിണൻസിയേഷൻ ഓഫ് ഇന്ത്യൻ നാഷണാലിറ്റി തുടങ്ങിയ അപേക്ഷകൾ പൂരിപ്പിച്ചു ആവശ്യമായ രേഖകൾ സഹിതം ക്യാമ്പിൽ വരികയാണെങ്കിൽ ഓഫീസർമാർ പരിശോധിച്ചു സാക്ഷ്യപ്പെടുത്തിയതിനുശേഷം ഹൂസ്റ്റണിലുള്ള സികെജിഎസ് ഓഫീസിലേക്ക് അയച്ചു കൊടുക്കാവുന്നതാണ്.

ഏകദിന വിസ ക്യാമ്പിൽ ഇന്ത്യൻ പാസ്‌പോർട്ട് പുതുക്കൽ, പുതിയതായി അപേക്ഷിക്കുന്നവർ പൂരിപ്പിച്ച അപേക്ഷകളുമായി എത്തിയാൽ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി നൽകുമെന്നും അധികൃതരുടെ അറിയിപ്പിൽ പറയുന്നു.കൂടുതൽ വിവരങ്ങൾക്ക് : 713 626 2148

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP